Asianet News MalayalamAsianet News Malayalam

'ഡോക്ടര്‍ ജി'ക്കായി ഗാനം ആലപിച്ച് ആയുഷ്‍മാൻ ഖുറാന- ടീസര്‍

ആയുഷ്‍മാൻ ഖുറാന പാട്ട് പാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍.

Ayushmann Khurrana starrer film Doctor G song teaser out
Author
First Published Sep 27, 2022, 6:40 PM IST

ആയുഷ്‍മാൻ ഖുറാന നായകനാകുന്ന ചിത്രമാണ് 'ഡോക്ടര്‍ ജി'. 'ഡോക്ടര്‍ ജി'യിലെ ഒരു ഗാനത്തിന്റ ടീസര്‍ പുറത്തുവിട്ടു. 'ഓ സ്വീറ്റി സ്വീറ്റി' എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടത്.  ആയുഷ്‍മാൻ ഖുറാന തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ക്യാമ്പസ് മെഡിക്കല്‍ കോമഡി ചിത്രമായിട്ടാണ് 'ഡോക്ടര്‍ ജി' എത്തുന്നത്. അനുഭൂതി കശ്യപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈഷിത് നരേയ്‍ൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രേരണ സൈഗാള്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗൈനക്കോളജിസ്റ്റ് ഡോക്ടറായ 'ഉദയ് ഗുപ്‍ത' ആയിട്ടാണ് ആയുഷ്‍മാൻ ഖുറാന അഭിനയിക്കുന്നത്. 'ഡോ. ഫാത്തിമ' എന്ന നായിക കഥാപാത്രമായി രാകുല്‍ പ്രീത സിംഗും ചിത്രത്തിലുണ്ട്.

ഷെഫാലി ഷാ, ഷീബ ഛദ്ധ, ശ്രദ്ധ ജെയിൻ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഒക്ടോബര്‍ 14ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഭോപാലാണ് ഡോക്ടര്‍ ജിയുടെ പ്രധാന ലൊക്കേഷൻ. സുമിത് സക്സേന, സൗരഭ് ഭരത്, വൈശാല്‍ വാഘ്, അനുഭൂതി കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ആയുഷ്‍മാൻ ഖുറാന നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം 'അനേക്' ആണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്‍തത് അനുഭവ് സിൻഹയാണ്. ഇവാന്‍ മുള്ളിഗന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.  യാഷ രാംചന്ദാനി ചിത്രസംയോജനം ചെയ്‍ത ചിത്രത്തില്‍ 'ജോഷ്വാ' ആയി വേഷമിട്ട ആയുഷ്‍മാൻ ഖുറാനയ്‍ക്ക് ഒപ്പം ആൻഡ്രിയ, കുമുദ് മിശ്ര, ജെ ഡി ചക്രവര്‍ത്തി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Read More : സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം

Follow Us:
Download App:
  • android
  • ios