കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം അസീസും അഭിനയിക്കുന്നുണ്ട്.

ലയാള ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അസീസ് നെടുമങ്ങാട്. പിന്നീട് നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് വെള്ളത്തിരയിലും അസീസ് തിളങ്ങി. അടുത്ത കാലത്ത് റിലീസ് ചെയ്ത് ഏറെ പ്രശംസ പിടിച്ചു പറ്റിയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അസീസിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് അസീസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം അസീസും അഭിനയിക്കുന്നുണ്ട്. ഈ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് മമ്മൂട്ടി നൽകുന്ന സപ്പോർട്ടിനെ കുറിച്ച് അസീസ് വാചാലനായത്. സിനിമയിൽ ഇന്നലെ കാൽവെച്ച തന്നെ പോലുള്ളവർക്ക് സപ്പോർട്ട് നൽകുന്ന മമ്മൂട്ടി അഭിമാനമാണെന്നും അസീസ് പറയുന്നു. 

'കൊടുക്കുന്ന വേഷം വിസ്മയമാക്കുകയും, കൂടെ അഭിനയിക്കുന്ന ഇന്നലെ മലയാള സിനിമയിൽ കാൽ വെച്ച്തുടങ്ങിയ എന്നെപൊലുള്ള ഈ ചെറിയ കലാകാരൻമാരെ സപ്പോർട് ചെയ്യാൻ കാണിക്കുന്ന ഈ വലിയ മനസുണ്ടല്ലോ, വളർന്നു വരുന്ന ഓരോ കലാകാരൻമാർക്കും മാതൃകായാണ് മലയാളത്തിന്റെ ഈ അഭിമാനം', എന്നാണ് അസീസ് ഫേസ്ബുക്കിൽ കുറിച്ചത്. 

'എന്നെ ഞാനായി അംഗീകരിച്ചു, നിങ്ങളെ ലഭിച്ചത് അനു​ഗ്രഹം': സുന്ദറിന് ആശംസകളുമായി ഖുശ്ബു

ഫെബ്രുവരി 15നാണ് കണ്ണൂര്‍ സ്ക്വാഡിന്‍റെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുക ആണ്.