Asianet News MalayalamAsianet News Malayalam

'തലമുറകളുടെ നായകൻ', ഈ വിശേഷണത്തിന് അർഹനായ മറ്റൊരു നടനില്ല, ഒരേയൊരു മമ്മൂട്ടി: അസീസ്

നവാ​ഗതനായ റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.

azees nedumangad says mammootty is generation star kannur squad nrn
Author
First Published Sep 30, 2023, 4:06 PM IST

കോമഡി ഷോകളിലൂടെ എത്തി വെള്ളിത്തിരയിൽ ഇടംനേടിയ നടനാണ് അസീസ് നെടുമങ്ങാട്. കോമഡി പറഞ്ഞ് പ്രേക്ഷകരെ കയ്യിലെടുത്ത അസീസിന്റെ ബി​ഗ് സ്ക്രീൻ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നിലവിൽ മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ സുപ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുകയാണ് അസീസ്. ജോസ് എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായുള്ള നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് അസീസ് കുറിച്ച് വാക്കുകളാണ് ശ്രദ്ധനേടുന്നത്. 'തലമുറകളുടെ നായകൻ' എന്ന വിശേഷണതിന് മമ്മൂട്ടിയോളം അർഹനായ മറ്റൊരു നടനില്ലെന്ന് അസീസ് കുറിക്കുന്നു.

"മഹായാനത്തിലെ ചന്ദ്രുവിനെ അറിയാത്ത Mammootty ആരാധകർ കാണാൻ സാധ്യത ഇല്ല. ഇക്കായ്ക് മികച്ച നടനുള്ള Kerala state award നേടിക്കൊടുത്ത സിനിമയും കഥാപാത്രവും. റോണിയുടെയും റോബിയുടെയും അച്ഛൻ ആണ് 1989ഇൽ മമ്മൂട്ടിയെ നായകനാക്കി 'മഹായാനം' എന്ന ക്ലാസിക് നിർമിച്ചത്. ഇന്ന് 34 വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്തമകന്റെ തിരക്കഥയിൽ ഇളയമകൻ സംവിധാനം ചെയ്തു അതേ മമ്മൂട്ടിയെ നായകൻ ആക്കി മറ്റൊരു സൂപ്പർഹിറ്റ് സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്നു. 'തലമുറകളുടെ നായകൻ' എന്ന വിശേഷണതിനു ഇതിലും അർഹനായ മറ്റൊരു നടനില്ല. ഒരേ ഒരു മമ്മൂട്ടി", എന്നാണ് അസീസ് കുറിച്ചത്. 

azees nedumangad says mammootty is generation star kannur squad nrn

നവാ​ഗതനായ റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. വലിയ തോതിലുള്ള പ്രമോഷനൊന്നും ഇല്ലാതെ തിയറ്ററിൽ എത്തിയ ചിത്രത്തിന് ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതനുസരിച്ച് തന്നെ ബോക്സ് ഓഫീസിലും ചിത്രം കസറുന്നുണ്ട്. ആദ്യ രണ്ട് ദിനങ്ങളിൽ 5.15 കോടിയാണ് കേരളത്തിൽ നിന്നും ചിത്രം നേടിയത്. വേൾഡ് വൈഡ് ആയി 12.1 കോടിയാണ് നേടിയത്. 

'കണ്ണൂർ സ്ക്വാഡ്' കസറിത്തുടങ്ങി; കേരളത്തിൽ 'ജയിലറെ' വീഴ്ത്തിയോ മമ്മൂട്ടി, വേൾഡ് വൈഡ് കളക്ഷൻ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios