നാല്പത് വർഷങ്ങൾക്ക് മുമ്പ് ഒരു ക്രിസ്മസ് ദിനത്തിലാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഹിറ്റ് ചിത്രം തീയറ്ററിൽ എത്തിയത്. മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ മലയാളത്തിന് സമ്മാനിക്കാൻ സംവിധായകൻ ഫാസിലിന് സാധിച്ചു. ശങ്കര്‍, പൂര്‍ണിമ ഭാ​ഗ്യരാജ് എന്നിവരായിരുന്നു മറ്റ് പ്രധാനകഥാപാത്രങ്ങൾ. ചിത്രം ഇറങ്ങി 40 വര്‍ഷം തികയുമ്പോള്‍, ഇന്ന് 'ആറാട്ടി'ലൂടെ താരം തങ്ങള്‍ക്കൊപ്പമാണെന്ന് കുറിക്കുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍.

'ഇന്നേക്ക് 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെ മോഹന്‍ലാല്‍ എന്ന നിത്യവിസ്മയം മലയാള സിനിമയിലേക്കെത്തുന്നത്. ഇന്ന്, അദ്ദേഹം ഞങ്ങള്‍ക്കൊപ്പം, ' ആറാട്ടി'ല്‍', എന്നാണ് ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്. ആറാട്ടിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.

ഇന്നേക്ക്‌ 40 വർഷങ്ങൾക്ക്‌ മുമ്പാണ്‌, " മഞ്ഞിൽ വിരിഞ്ഞ പൂക്കളി"ലൂടെ മോഹൻലാൽ എന്ന നിത്യവിസ്മയം മലയാള സിനിമയിലേക്കെത്തുന്നത്‌. ഇന്ന്, അദ്ദേഹം ഞങ്ങൾക്കൊപ്പം, " ആറാട്ടി"ൽ...😍

Posted by Unnikrishnan B on Thursday, 24 December 2020

തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യം അഭിനയിച്ചതെങ്കിലും താരത്തിന്റെ പുറത്തിറങ്ങിയ ആദ്യചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. പുതുമുഖം തന്നെയായിരുന്ന ശങ്കർ നായകനായഭിനയിച്ച ഈ ചിത്രത്തിൽ പ്രതിനായകവേഷമാണ്‌ മോഹൻലാൽ ചെയ്തത്. പൂർണിമ ആയിരുന്നു നായിക.