വെബ്ബ് സീരിസായിട്ടാണ് ശിവകാമിയുടെ ജീവിതം സ്‌ക്രീനിലെത്തുന്നത്. 

ർ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രം ഉണ്ടാക്കിയ ഓളം ലോകം മുഴുവന്‍ ഇപ്പോഴും അലയൊലിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി. ഇപ്പോഴിതാ ശിവകാമിയുടെ ജീവിതവും സ്‌ക്രീനില്‍ ഒരുങ്ങുകയാണ്. വെബ്ബ് സീരിസായിട്ടാണ് ശിവകാമിയുടെ ജീവിതം സ്‌ക്രീനിലെത്തുന്നത്. 

ശിവഗാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സീരീസിൽ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള ചിത്രം ഗോദയിൽ ഗുസ്തി താരമായി വന്ന് പ്രേക്ഷകരുടെ പ്രശംസ നേടിയ നടിയാണ് വാമിഖ.

"ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്" എന്ന നെറ്റ്ഫ്ലിക്സ് സീരീസ് "ബാഹുബലി: ദി ബിഗിനിംഗ്", "ബാഹുബലി: കൺക്ലൂഷൻ" എന്നിവയുടെ പ്രിക്വൽ ആണ്. ആനന്ദ് നീലകണ്ഠന്റെ "ദി റൈസ് ഓഫ് ശിവകാമിയുടെ" പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിസ്ക്സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്.

ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona