അമ്മയെ എയര്‍പോര്‍ട്ടില്‍ വിടാന്‍ എത്തിയപ്പോഴാണ് അച്ഛനൊപ്പമുള്ള മനോഹരമായ ഓര്‍മ ബബില്‍ പങ്കുവെച്ചത്. 

ന്ത്യൻ സിനിമാമേഖലയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ വിയോ​ഗം. ഇർഫാന്റെ അകാലവിയോഗം ഏൽപ്പിച്ച ആഘാതം മറികടക്കാന്‍ കുടുംബത്തിനോ ആരാധകര്‍ക്കോ ഇതുവരെ ആയിട്ടില്ല. 

ഇപ്പോഴിതാ താരത്തിന്റെ മകന്‍ ബബില്‍ ഖാന്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ മനം കീഴടക്കുന്നത്. ഭാര്യ സുതപയ്ക്കായി പാട്ടുപാടിക്കൊടുക്കുന്ന ഇര്‍ഫാനെയാണ് വീഡിയോയില്‍ കാണുന്നത്. സുതപയുടെ തോളില്‍ കയ്യിട്ട് നടക്കുകയാണ് ഇര്‍ഫാന്‍. അതിനിടെ 'മേരെ സായ..' എന്ന പാട്ട് ഇരുവരും ചേര്‍ന്ന് പാടുകയാണ്. ഇടയ്ക്ക് വരികളെക്കുറിച്ച് ഇര്‍ഫാന്‍ കണ്‍ഫ്യൂഷനിലാവുന്നുണ്ട്. 

അമ്മയെ എയര്‍പോര്‍ട്ടില്‍ വിടാന്‍ എത്തിയപ്പോഴാണ് അച്ഛനൊപ്പമുള്ള മനോഹരമായ ഓര്‍മ ബബില്‍ പങ്കുവെച്ചത്. പ്രിയ താരത്തിന്റെ ഓർമ്മ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഇര്‍ഫാനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

View post on Instagram