Asianet News MalayalamAsianet News Malayalam

Headmaster : കാരൂരിന്റെ പൊതിച്ചോറിന്റെ ചലച്ചിത്രാവിഷ്‍കാരം, 'ഹെഡ്‍മാസ്റ്റര്‍' റിലീസ് പ്രഖ്യാപിച്ചു

രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു (Headmaster).

 

Babu Antony starrer film Headmaster release
Author
Kochi, First Published Jul 20, 2022, 3:33 PM IST


കാരൂരിന്റെ  'പൊതിച്ചോറെ'ന്ന കഥ സിനിമയാകുന്നുവെന്ന വാര്‍ത്ത സാഹിത്യപ്രേമികള്‍ ഏറ്റെടുത്തിരുന്നു. 'ഹെഡ്‍മാസ്റ്റര്‍' (Headmaster) എന്ന
പേരിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. രാജീവ് നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഹെഡ്‍മാസ്റ്റര്‍' എന്ന ചിത്രം ജൂലൈ 29ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ (Headmaster).

'ഹെഡ്‍മാസ്റ്ററി'ല്‍ പ്രധാന അധ്യാപകനായി അഭിനയിക്കുന്നത് ബാബു ആന്റണിയുടെ സഹോദരൻ കൂടിയായ തമ്പി ആന്റണിയാണ്. ബാബു ആന്റണിക്ക് ചിത്രത്തില്‍ മകൻ കഥാപാത്രമാണ്. പ്രവീണ്‍ പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീതം കാവാലം ശ്രീകുമാര്‍.

ശ്രീലാല്‍ ദേവരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചാനല്‍ ഫൈവിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്ന് ആണ്. രാജൻ മണക്കാട് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.

സഞ്‍ജു ശിവറാം, മഞ്‍ജു പിള്ള, ജഗദീഷ്, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്‍ണൻ, കഴക്കൂട്ടം പ്രംകുമാര്‍, സേതുലക്ഷ്‍മി, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ

മകനും വ്ളോഗറുമായി ആകാശ് രാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗാനരചന പ്രഭാവര്‍മ. 'ഹെഡ്‍മാസ്റ്റര്‍' എന്ന പുതിയ ചിത്രത്തിനായി ഗാനങ്ങള്‍
ആലപിക്കുന്നത് ജയചന്ദ്രൻ, നിത്യാ മാമ്മൻ എന്നിവരാണ്. തിരുവനന്തപുരമാണ് ലൊക്കേഷൻ.

ചിമ്പുവിന്റെ മെഗാ ഹിറ്റ് 'മാനാട്' റീമേക്കിന്, നായകനാകാൻ റാണ ദഗുബാട്ടി

ചിമ്പുവിന് വൻ തിരിച്ചുവരവ് നല്‍കിയ ചിത്രമായിരുന്നു 'മാനാട്'. വെങ്കട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ 'മാനാ'ടിന്റെ റീമേക്ക് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. 'മാനാട്' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള് (Maanaadu)‍.

മാധ്യമങ്ങളോട് സംസാരിക്കവേ നാഗ ചൈതന്യയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. താൻ ആയിരിക്കില്ല ചിത്രത്തില്‍ നായകനാകുക എന്നും നാഗ ചൈതന്യ വ്യക്തമാക്കി. റാണ ദഗുബാട്ടി ആണ് ചിത്രത്തില്‍ നായകനാകുക എന്നും നാഗ ചൈതന്യ സൂചന നല്‍കി. സുരേഷ് പ്രൊഡക്ഷൻസ് ആണ് 'മാനാടി'ന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 12 കോടി രൂപയ്‍ക്കാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തെലങ്ക് പ്രേക്ഷകരുടെ അഭിരുചിയും കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ വരുത്തിയാകും റീമേക്ക് ചെയ്യുക.

സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'മാനാട്'. രാഷ്‍ട്രീയ പശ്ചാത്തലത്തില്‍ ഒരു ടൈം ലൂപ്പ് അവതരിപ്പിക്കുകയായിരുന്നു വെങ്കട് പ്രഭു. 'അബ്‍ദുള്‍ ഖാലിഖ്' എന്ന നായക കഥാപാത്രമായി ചിമ്പു എത്തിയപ്പോള്‍ എസ് ജെ സൂര്യയാണ് പ്രതിനായക കഥാപാത്രമായ 'ഡിസിപി ധനുഷ്‍കോടി'യെ അവതരിപ്പിച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. എസ് എ ചന്ദ്രശേഖര്‍, വൈ ജി മഹാദേവന്‍, ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, കരുണാകരന്‍, സുബ്ബു പഞ്ചു, അഞ്ജേയ കീര്‍ത്തി, മനോജ് ഭാരതിരാജ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം ഏറെ പ്രശംസ നേടിയിരുന്നു. റിച്ചാര്‍ഡ് എം നാഥനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് പ്രവീണ്‍ കെ എള്‍. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് നിര്‍മ്മാണം. ഒരു വെങ്കട് പ്രഭു ചിത്രത്തില്‍ ആദ്യമായായിട്ടായിരുന്നു ചിമ്പു നായകനായെത്തിയത്.

റാണാ ദഗുബാട്ടി അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'വിരാട് പര്‍വം' ആയിരുന്നു. സായ് പല്ലവി ആയിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. 'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിച്ചത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിച്ചത്. റാണ ദഗുബാട്ടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിച്ചു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്‍തത്.

വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Read More : പൊലീസ് വേഷത്തില്‍ വിശാല്‍, 'ലാത്തി'യുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
 

Follow Us:
Download App:
  • android
  • ios