Asianet News MalayalamAsianet News Malayalam

'ഒരു പ്രധാന വേഷത്തില്‍ ഞാനും'; മണി രത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വനി'ല്‍ ബാബു ആന്‍റണി

മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മാണം

babu antony to join mani ratnam's ponniyin selvan
Author
Thiruvananthapuram, First Published Jul 21, 2021, 5:40 PM IST

വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തുന്ന ചിത്രമാണ് മണി രത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം അടുത്ത വര്‍ഷം എത്തും. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്‍മി, റഹ്മാന്‍ എന്നിവരും ചിത്രത്തിന്‍റെ താരനിരയില്‍ ഉള്ള കാര്യം നേരത്തേ പുറത്തുവന്നതാണ്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് മറ്റൊരു താരവും ചിത്രത്തിലേക്ക് എത്തുന്നു. മറ്റാരുമല്ല, ബാബു ആന്‍റണിയാണ് ആ അഭിനേതാവ്.

ബാബു ആന്‍റണി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. "മണി രത്നം സാറിന്‍റെ സ്വപ്‍ന പ്രോജക്റ്റ് പൊന്നിയില്‍ സെല്‍വനില്‍ ഞാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന വിവരം എല്ലാവരുമായും പങ്കുവെക്കാന്‍ ഏറെ സന്തോഷമുണ്ട്", പൊന്നിയിന്‍ സെല്‍വന്‍റെ പോസ്റ്ററിനൊപ്പം ബാബു ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു.

മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. പിആർഒ ആതിര ദിൽജിത്ത്. 

Follow Us:
Download App:
  • android
  • ios