വി ക്രിയേഷന്‍സ് നിര്‍മ്മിച്ച തമിഴ് ചിത്രം

തെന്നിന്ത്യന്‍ വിജയചിത്രങ്ങളുടെ റീമേക്കുകള്‍ ഹിന്ദിയില്‍ സാധാരണമാണ്. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രം കൂടി ഹിന്ദിയില്‍ റീമേക്കിന് ഒരുങ്ങുകയാണ്. വിജയ്‍യെ നായകനാക്കി ആറ്റ്ലി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2016 ല്‍ പുറത്തെത്തിയ തെരി എന്ന ചിത്രമാണ് ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെടുന്നത്. ബോളിവുഡ് യുവനിരയിലെ ശ്രദ്ധേയ താരം വരുണ്‍ ധവാന്‍ ആണ് നായകന്‍. വരുണ്‍ ധവാന്‍റെ കരിയറിലെ 18-ാം ചിത്രമെന്ന നിലയില്‍ നേരത്തേ പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. ഇപ്പോഴാണ് ചിത്രത്തിന് പേര് ആയിരിക്കുന്നത്. ബേബി ജോണ്‍ എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍.

Add Asianetnews as a Preferred SourcegooglePreferred

പ്രിയ ആറ്റ്ലിയും മുറാദ് ഖേതാനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കലീസ് ആണ്. ആറ്റ്ലിയുടെ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് കലീസ്. ടൈറ്റില്‍ ടീസറിനൊപ്പമാണ് പേരിന്‍റെ പ്രഖ്യാപനം. ഒപ്പം ചിത്രത്തിന്‍റെ റിലീസ് തീയതിയും അറിയിച്ചിട്ടുണ്ട്. മെസ് 31 ന് ചിത്രം തിയറ്ററുകളിലെത്തും. വരുണ്‍ ധവാന്‍റെ കരിയറിലെ ആദ്യ ആക്ഷന്‍ റോള്‍ ആയിരിക്കും ഇത്. കീര്‍ത്തി സുരേഷ്, വമിഖ ഗബ്ബി, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അതേസമയം വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണു നിര്‍മ്മിച്ച ചിത്രമാണ് തെരി. സാമന്ത റൂത്ത് പ്രഭു, അമി ജാക്സണ്‍, മൈമിക, രാധിക ശരത്കുമാര്‍, മഹേന്ദ്രന്‍, പ്രഭു, രാജേന്ദ്രന്‍, അഴകം പെരുമാള്‍, കാളി വെങ്കട്, ശ്രീകുമാര്‍, മനോബാല, സ്റ്റണ്‍ ശിവ തുടങ്ങിയവരാണ് തെരിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വന്‍ ബോക്സ് ഓഫീസ് വിജയമാണ് ചിത്രം നേടിയത്. ജി വി പ്രകാശ് കുമാര്‍ ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം.

ALSO READ : അപ്രവചനീയത ഉറപ്പ്; ബിഗ് ബോസ് സീസണ്‍ 6 ന് ക്ഷണിച്ച് മോഹന്‍ലാല്‍

Baby John | Biggest Action Entertainer of 2024 | Varun Dhawan, Keerthy Suresh & Wamiqa Gabbi