പേളി കരഞ്ഞപ്പോൾ ശരിക്കും ഞങ്ങളും കരഞ്ഞു'', എന്നും നിരവധിപ്പേർ വീഡിയോയ്ക്കു താഴെ കുറിച്ചു.

മക്കളുടെ ബേബി സിറ്റററിന് സ്വർണമാലയും ചെയിനും സമ്മാനിക്കുന്ന പേളി മാണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. സർപ്രൈസ് ആയിട്ടാണ് പേളി സമ്മാനം കൈമാറുന്നത്. ഇതിനു ശേഷം ഇരുവരും വികാരാധീനരാകുന്നതും വീഡിയോയിൽ കാണാം. സ്വന്തം അനിയത്തിയെപ്പോലെയാണ് ബേബി സിറ്ററായ രഞ്ജുവിനെ താൻ കാണുന്നതെന്നും പേളി പറയുന്നു.

''മക്കളുടെ ബേബി സിറ്ററാണ് രഞ്ജു. രണ്ട് വർഷമായി അവൾ ഞങ്ങൾക്കൊപ്പമുണ്ട്. നിറ്റാര (ഇളയ മകൾ) ജനിച്ച് ഞാൻ വീട്ടിലേക്ക് വന്ന അന്നാണ് രഞ്ജു ഞങ്ങൾക്ക് ഹെൽപ്പറായി ജോയിൻ ചെയ്തത്. അന്ന് മുതൽ ഇന്ന് വരെ ഞങ്ങളുടെ കൂടെ നിന്ന കുട്ടിയാണ്. മക്കളുടെ കാര്യങ്ങൾ മാത്രമല്ല, എന്റെ കാര്യങ്ങൾ വരെ നോക്കും. ഞാൻ പറയാതെ തന്നെ കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യും. നല്ലൊരു പാവം കൊച്ചാണ്. അവളിപ്പോൾ ഞങ്ങൾക്ക് ബേബി സിറ്റർ മാത്രമല്ല കുടുംബത്തിലെ അംഗം പോലെയായി. എനിക്കൊരു അനിയത്തിയെപ്പോലെയായി. അവൾ കുറച്ചു ദിവസത്തേക്ക് നാട്ടിൽ പോവുകയാണ്. സഹോദരിക്ക് സുഖമില്ലാത്തതുകൊണ്ടാണ് പോകുന്നത്. അവൾ പോ‌കും മുമ്പ് എന്തെങ്കിലും സമ്മാനമായി നൽകണമെന്ന് തോന്നി. നല്ലൊരു ഗിഫ്റ്റ് ഇതുവരെ വാങ്ങി കൊടുത്തിട്ടില്ല. അതുകൊണ്ടാണ് ഇന്ന് അവൾക്കായി ഞാൻ ഒരു മാലയും കൈ ചെയിനും വാങ്ങിയത്'', എന്നും പേളി വീഡിയോയിൽ പറയുന്നുണ്ട്. YouTube video player

വീഡിയോയ്ക്കു താഴെ നിരവധിയാളുകളാണ് കമന്റുമായി എത്തുന്നത്. ദിയ കൃഷ്‍ണയുമായി പേളിയെ താരതമ്യപ്പെടുത്തിയും നിരവധിയാളുകൾ സംസാരിക്കുന്നുണ്ട്. ''സ്വന്തം ഭർത്താവിന്റെ അമ്മയെപോലും അമ്മ എന്ന് വിളിക്കാത്ത സോ കോൾ‌ഡ് ഇൻഫ്ലൂവൻസേഴ്സിന്റെ കാലത്ത് ബേബി സിറ്ററിനെ കൂടപ്പിറപ്പായി കാണുന്ന പേളി ഒരു മാലാഖയാണ്'', എന്നാണ് ഒരാളുടെ കമന്റ്. ''പേളി കരഞ്ഞപ്പോൾ ശരിക്കും ഞങ്ങളും കരഞ്ഞു'', എന്നും നിരവധിപ്പേർ വീഡിയോയ്ക്കു താഴെ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക