Asianet News MalayalamAsianet News Malayalam

'എന്‍റെ വി സുകുമാരന്‍, ഇന്നത്തെ കടയ്ക്കല്‍ ചന്ദ്രന്‍'‍; മമ്മൂട്ടിയെക്കുറിച്ച് ബാലചന്ദ്ര മേനോൻ

’നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തിൽ മമ്മൂട്ടി ചെയ്ത കഥാപാത്രത്തെ പറ്റിയാണ് ബാലചന്ദ്ര മേനോൻ പറയുന്നത്. 

balachandra menon facebook post about mammootty
Author
Kochi, First Published Mar 28, 2021, 5:40 PM IST

മ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തിയ ചിത്രമാണ് വൺ.വെള്ളിയാഴ്ചയാണ്  ചിത്രം തിയറ്ററുകളിലെത്തിയത്. സിനിമയ്‌ക്ക്‌ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ റിലീസിന് ശേഷം റൈറ്റ് ടു റീകാൾ എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ബാലചന്ദ്ര മേനോൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

’നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തിൽ മമ്മൂട്ടി ചെയ്ത കഥാപാത്രത്തെ പറ്റിയാണ് ബാലചന്ദ്ര മേനോൻ പറയുന്നത്. ഈ ചിത്രത്തിലാണ് മമ്മൂട്ടി ശ്രദ്ധേയമായ രാഷ്ട്രീയ വേഷം ചെയ്തത്. 1991 മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന്റെ 30-ാം വര്‍ഷമാണിന്ന്.  വണ്ണില്‍ ബാലചന്ദ്ര മേനോനും വേഷമിടുന്നുണ്ട്. ഡോ. ശ്രീകര്‍ വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഇന്നേക്ക് മുപ്പതു വർഷങ്ങൾക്കു മുൻപ്  എന്റെ ഈ ചിത്രത്തിലൂടെ  മമ്മൂട്ടി എന്ന നടൻ  വി. സുകുമാരൻ  എന്ന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു .....
ഇക്കഴിഞ്ഞ കാലങ്ങളിൽ ആ മന്ത്രി വളർന്ന്  ഇന്നിതാ ' കടയ്ക്കൽ ചന്ദ്രൻ 'എന്ന മുഖ്യ മന്ത്രിയായി  തീയേറ്ററുകളിൽ .....".
that's  ALL your honour!

"ഇന്നേക്ക് മുപ്പതു വർഷങ്ങൾക്കു മുൻപ് എന്റെ ഈ ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടൻ വി. സുകുമാരൻ എന്ന മന്ത്രിയായി...

Posted by Balachandra Menon on Sunday, 28 March 2021
Follow Us:
Download App:
  • android
  • ios