Asianet News MalayalamAsianet News Malayalam

കാത്തിരുന്ന അപ്ഡേറ്റ് എത്തി; 'ബറോസി'ന്‍റെ നിര്‍ണായക പ്രഖ്യാപനവുമായി മോഹന്‍ലാല്‍

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം

barroz release date announced mohanlal antony perumbavoor aashirvad cinemas santosh sivan nsn
Author
First Published Nov 4, 2023, 5:19 PM IST

കൌതുകമുണര്‍ത്തുന്ന നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി പുറത്തുവരാനുള്ളത്. അതില്‍ ഏറെ സവിശേഷതകളുള്ള ഒന്നാണ് ബറോസ്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്നതാണ് ചിത്രത്തിന്‍റെ യുഎസ്‍പി. ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് ഇന്ന് വൈകിട്ട് എത്തുമെന്ന് മോഹന്‍ലാല്‍ ഇന്നലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ അത് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മറ്റൊന്നുമല്ല, ചിത്രത്തിന്‍റെ റിലീസ് തീയതി തന്നെയാണ് അത്.

2024 മാര്‍ച്ച് 28 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഒരു 3 ഡി പോസ്റ്റര്‍ സഹിതമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നേര്, മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മോഹന്‍ലാല്‍ റിലീസ് ആയിരിക്കും ബറോസ്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്.  2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്. 

 

സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ചിത്രം ഓണം റിലീസ് ആയാണ് പ്ലാന്‍ ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ആദ്യ സംവിധാന സംരംഭം എന്ന നിലയ്ക്ക് മോഹന്‍ലാല്‍ വലിയ പ്രതീക്ഷ കൊടുക്കുന്ന പ്രോജക്റ്റ് കൂടിയാണ് ഇത്. ചിത്രത്തിന്‍റെ എല്ലാ അപ്ഡേറ്റുകള്‍ക്കും സോഷ്യല്‍‌ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കാറ്.

ALSO READ : മറ്റുള്ളവര്‍ക്ക് ഇനി വഴി മാറാം; കേരളത്തില്‍ വിജയ് ഇന്ന് ചരിത്രം കുറിക്കും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios