Asianet News MalayalamAsianet News Malayalam

മറ്റുള്ളവര്‍ക്ക് ഇനി വഴി മാറാം; കേരളത്തില്‍ വിജയ് ഇന്ന് ചരിത്രം കുറിക്കും!

കോളിവുഡില്‍ നിന്ന് സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം

leo will be all time biggest tamil hit in kerala today surpassing jailer thalapathy vijay rajinikanth mohanlal nsn
Author
First Published Nov 4, 2023, 2:13 PM IST

ഇതരഭാഷാ വിജയ ചിത്രങ്ങള്‍ കേരളത്തില്‍ നേടുന്ന കളക്ഷനില്‍ സമീപകാലത്ത് വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ പലതും ഇതരഭാഷാ ചിത്രങ്ങളാണ് ഇപ്പോള്‍. കേരളത്തിലെ ഏറ്റവും വലിയ ഇതരഭാഷാ വിജയങ്ങളുടെ ലിസ്റ്റ് ഇടയ്ക്കിടെ പരിഷ്കരിക്കപ്പെടുന്നുമുണ്ട്. അത്തരത്തില്‍ ലിസ്റ്റിലെ പുതിയൊരു പരിഷ്കരണം പുതുതായി നടക്കാന്‍ പോവുകയാണ് ഇന്ന്.

ഒരു തമിഴ് ചിത്രം നേടുന്ന കേരളത്തിലെ ഏറ്റവും വലിയ വിജയം എന്ന റെക്കോര്‍ഡ് നിലവില്‍ രജനികാന്ത് ചിത്രം ജയിലറിന്‍റെ പേരിലാണ്. ഇപ്പോള്‍ തിയറ്ററുകളിലുള്ള വിജയ് ചിത്രം ലിയോ ആണ് ജയിലറിനെ പിന്തള്ളി ലിസ്റ്റില്‍ ഒന്നാമതെത്താന്‍ പോകുന്നത്. ജയിലര്‍ കേരളത്തില്‍ നിന്ന് നേടിയത് 57.7 കോടി ആയിരുന്നു. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം 15 ദിവസം കൊണ്ട് (നവംബര്‍ 2 വരെ) ഇവിടെ നിന്ന് നേടിയത് 57 കോടിയാണ്. ഇന്നത്തെ കളക്ഷന്‍ കൂടി ചേരുമ്പോള്‍ ചിത്രം ജയിലറിനെ മറികടക്കുമെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

ജയിലര്‍ ഒരു രജനികാന്ത് ചിത്രമാണെങ്കിലും കേരളത്തില്‍ ഇത്ര വലിയ വിജയം നേടിയതിന് പിന്നില്‍ മലയാളി ഘടകങ്ങളും ഉണ്ടായിരുന്നു. മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായക വേഷവും മലയാളികള്‍ക്ക് ചിത്രത്തോട് താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കിയ ഘടകങ്ങളാണ്. ഇരുചിത്രങ്ങളും കേരളത്തില്‍ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസ് ആണ് എന്നതും കൌതുകകരമാണ്. കോളിവുഡില്‍ നിന്ന് ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. വിജയ് എല്‍സിയുവിലേക്ക് (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വരുമോ എന്നത് വിജയ് ആരാധകരുടെ വലിയ കൌതുകമായിരുന്നു. എല്‍സിയു റെഫറന്‍സുകളോടെയാണ് ലോകേഷ് ലിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. 

ALSO READ : തകര്‍ച്ച സമ്പൂര്‍ണ്ണം; ആറ് അക്ക കളക്ഷനുമായി വെള്ളിയാഴ്ച! ബോളിവുഡിനെ ലജ്ജിപ്പിച്ച് കങ്കണയുടെ 'തേജസ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios