'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രമാണ് നിലവിൽ ബേസിലിന്റേതായി റിലീസിനൊരുങ്ങുന്നത്.

ലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ, നടനായും വെള്ളിത്തിരയില്‍ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി' സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിന് സാധിച്ചിരുന്നു.'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രമാണ് നിലവിൽ ബേസിലിന്റേതായി റിലീസിനൊരുങ്ങുന്നത്. ഈ അവസരത്തിൽ മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ബേസിൽ. 

മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമെന്നും അദ്ദേഹവുമായി ഒരു ചിത്രം ചെയ്യാനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്നും ബേസിൽ പറയുന്നു. എന്നാൽ തന്റെ അടുത്ത ചിത്രം അതാണോ എന്ന് ബേസിൽ വെളിപ്പെടുത്തിയിട്ടില്ല. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. ബേസിൽ ജോസഫ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു മാസ് ചിത്രം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോൾ. 

ഇത് 'വിലായത്ത് ബുദ്ധ'യിലെ 'ഡബിൾ മോഹനൻ'; പരിചയപ്പെടുത്തി പൃഥ്വിരാജ്

അതേസമയം, ഒക്ടോബർ 28ന് ആണ് 'ജയ ജയ ജയ ജയ ഹേ' തിയറ്ററുകളിൽ എത്തുക. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദർശന രാജേന്ദ്രൻ ആണ് നായികയായി എത്തുന്നത്. 'ജാനേമൻ' എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റേത് തന്നെയാണ് 'ജയ ജയ ജയ ജയ ഹേ'യും. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.