പ്രതീക്ഷ കാത്തോ നസ്രിയയുടെ സൂക്ഷ്‍മദര്‍ശിനി?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്.

ബേസില്‍ ജോസഫ് കഥാപാത്രമായി വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ നസ്‍റിയയാണ് നായികയായി എത്തുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍.

ആദ്യ പകുതി കണ്ടവര്‍ ചിത്രത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച അഭിപ്രായങ്ങളെഴുതിയിരിക്കുകയാണ്. വളരെ കൗതുകരമാണ് ഒരു ചിത്രമാണ്. ഹിച്‍കോക്ക് ശൈലിയിലുള്ള നിഗൂഢതയാണ് ചിത്രത്തില്‍. നസ്രിയയുടെയും ബേസിലിന്റെയും മികച്ച പ്രകടനങ്ങള്‍ എന്നും അഭിപ്രായമുണ്ട്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഒരു അയല്‍പക്കത്ത് നടക്കുന്ന കഥയാണ് ചിത്രം എന്ന് നേരത്തെ നസ്രിയ വ്യക്തമാക്കിയിരുന്നു.. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം, ആ കഥാപാത്രത്തിന്‍റെ സുഹൃത്തുക്കള്‍, അവരുടെ കുടുംബങ്ങള്‍ ഒക്കെയുള്ള ഒരിടം. വാട്സ്ആപ് ഗ്രൂപ്പ് ഒക്കെയുള്ള 2024 ലെ ഒരു അയല്‍പക്കം. കേരളത്തിലെ അങ്ങനത്തെ ഒരു സ്ഥലത്തേക്ക് ബേസിലിന്‍റെ കഥാപാത്രവും അയാളുടെ കുടുംബവും വരുമ്പോള്‍ അവിടെയുണ്ടാവുന്ന മാറ്റങ്ങളുമൊക്കെയാണ് സിനിമ എന്നും നസ്രിയ സൂചിപ്പിച്ചു. സൂക്ഷ്‍മദര്‍ശിനിയിലൂടെ നസ്രിയയുടെ മികച്ച ഒരു തിരിച്ചുവരവാണ് എന്ന് അഭിപ്രായങ്ങളുമുണ്ട്.

ഒരു ഫാമിലി ത്രില്ലര്‍ ആണ് സിനിമ എന്ന് വ്യക്തമാക്കുകയാണ് ബേസില്‍ ജോസഫ്. എന്ാല്‍ സാധാരണ ത്രില്ലര്‍ സിനിമകളുടെ ഒരു സ്വഭാവമല്ല. സത്യന്‍ അന്തിക്കാട് സാറിന്‍റെ സിനിമകളുടെ രീതിയിലാണ് അതിന്‍റെ പോക്ക്. ആ രീതിയിലുള്ള ചുറ്റുവട്ടവും അയല്‍ക്കാരുമൊക്കെയാണ് ചിത്രത്തില്‍", ബേസില്‍ സൂചിപ്പിക്കുന്നു. 'ഒരു സത്യന്‍ അന്തിക്കാട് ത്രില്ലര്‍' എന്നാണ് ചിത്രീകരണത്തിനിടെ സൂക്ഷ്മദര്‍ശിനിയെക്കുറിച്ച് തങ്ങള്‍ പറയുമായിരുന്നതെന്നും നസ്രിയ വിശദീകരിക്കുന്നു. പ്രിയദര്‍ശിനി എന്നാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മാനുവല്‍ ആയി ബേസിലും എത്തുന്നു. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

Read മുഖം തിരിച്ച് ധനുഷും നയൻതാരയും, വിവാദങ്ങള്‍ക്കിടെ നടനും നടിയും സ്വകാര്യ ചടങ്ങില്‍, വീഡിയോ പ്രചരിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക