ജോണ്‍ എബ്രഹാം നായകനായി എത്തുന്ന ബാട്‌ല ഹൗസ് ആഗസ്റ്റ് 15ന് തിയേറ്ററിലെത്തും. നിഖില്‍ അഡ്വാനി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. 2008ൽ നടന്ന ഓപ്പറേഷന്‍ ബാട്‌ല ഹൗസിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സഞ്ജീവ് കുമാര്‍ യാദവ് എന്ന പോലീസ് ഓഫീസര്‍ ആയിട്ടാണ് ജോണ്‍ എബ്രഹാം ചിത്രത്തില്‍ എത്തുന്നത്. 


മൃണാള്‍ താക്കൂര്‍, രവി കിഷന്‍, മനീഷ് ചൗധരി, പ്രകാശ് രാജ്, അലോക് പാണ്ഡെ, ഫൈസാന്‍ ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സുമിഖ് മുഖർജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.