മൗനരാഗം പരമ്പരയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ബീന

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ബീന ആന്റണി. 1991ൽ അഭിനയരംഗത്തേക്ക് എത്തിയ താരം മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും സിനിമ, സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായുണ്ട്. കസ്തൂരിമാന്‍ എന്ന പരമ്പരയ്ക്കു ശേഷം ഇപ്പോള്‍ മൗനരാഗം സീരിയലില്‍ അവര്‍ ചെയ്യുന്ന വേഷവും കൈയടി നേടുന്നു. നായികയായും സ്വഭാവ നടിയായും ഹാസ്യ താരമായും പ്രതിനായികയായും അങ്ങനെ ടെലിവിഷൻ രംഗത്ത് ബീന കൈവെക്കാത്ത തരം വേഷങ്ങള്‍ ഇല്ലെന്നു തന്നെ പറയാം.

താരത്തിന്റെ ഭർത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ഇരുവരുടേയും വീട്ടുകാർക്കും സമ്മതമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ തുടങ്ങി യോദ്ധ, ഗോഡ്ഫാദർ, സർഗം, വളയം തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്.

തന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവെക്കാന്‍ ബീന ശ്രദ്ധിക്കാറുണ്ട്. അത്രയേറെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വീട്ടുവിശേഷങ്ങളും ലൊക്കേഷൻ കാഴ്ചകളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മൗനരാഗം സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ബീന ആന്റണി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സീരിയലിലെ മറ്റൊരു വില്ലത്തിയും ബീന ആന്റണിക്കൊപ്പമുണ്ട്. മൗനരാഗത്തിൽ ബീനയും ബീനയുടെ മകളായി എത്തുന്ന ദർശനയും നെഗറ്റീവ് റോളുകളാണ് കൈകാര്യം ചെയ്യുന്നത്.

View post on Instagram

തെലുങ്ക് സീരിയൽ മൗന രാഗത്തിൻ്റെ റീമേക്ക് ആണ് ഈ പരമ്പര. 'കല്യാണി' എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പരമ്പരയുടെ കഥ മുന്നോട്ട് പോകുന്നത്. ഇതിലെ പ്രധാന താരങ്ങളിൽ മിക്കവരും അന്യഭാഷാ നടി നടന്മാർ ആണെന്നതാണ് സീരിയലിന്റെ മറ്റൊരു പ്രത്യേകത.

ALSO READ : കളക്ഷന്‍ 1050 കോടിയിലും നില്‍ക്കില്ല! റഷ്യന്‍ റിലീസിന് 'പഠാന്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News