സാമൂഹ്യമാധ്യമങ്ങളിലൂടെ നടി അരുണിമ ഘോഷിനെ അപമാനിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍. മുകേഷ് ഷാ എന്നയാളെയാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്‍തത്.

ബംഗാളി നടിയായ അരുണിമ ഘോഷിനെസാമൂഹ്യമാധ്യമങ്ങള്‍ വഴി മുകേഷ് ഷാ ഭീഷണിപ്പെടുത്തുകയായിരുന്നു. മോശം കമന്റുകളിടുകയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു മുകേഷ് ഷായെന്ന് പൊലീസ് പറയുന്നു. എന്തുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ ചെയ്യാൻ കാരണമെന്നുള്ള അന്വേഷണത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളുടെ മാനസികനിലയെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം ആദ്യം ഇത് താൻ അവഗണിച്ചിരുന്നുവെന്ന് അരുണിമ ഘോഷ് പറയുന്നു. എന്നാല്‍ താൻ ചെയ്യുന്നതെല്ലാം അയാള്‍ നിരീക്ഷിക്കുകയും ഞാൻ എവിടെപോയാലും അയാള്‍ പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലായി. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസിനെ സമീപിച്ചതെന്നും അരുണിമ ഘോഷ് പറയുന്നു.