'സ്ഫടിക'ത്തിന്റെ റീമാസ്റ്ററിങ് പതിപ്പിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.

ലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നായ 'സ്ഫടിക'ത്തിന്റെ റീമാസ്റ്ററിങ് പതിപ്പിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡോൾബി 4 കെ അറ്റ്മോസ് ഫൈനൽ മിക്സിങ്ങ് പൂർത്തിയാക്കിയ വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. 

"ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' dolby 4k atmos final mix പൂർത്തിയായിരിക്കുന്നു. ആടുതോമയെ സ്നേഹിച്ച നിങ്ങൾ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് , ഇതിലെ ഓരോ "wow factors !! ", എന്നാണ് ഫൈനൽ മിക്സ് പൂർത്തിയാക്കിയ വിവരം ഭദ്രൻ അറിയിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി. 

"പാടി കുളിക്കും പരല്‍മീന്‍ കണ്ണുള്ള പെണ്ണേ കാക്കക്കറുമ്പീ."ഏഴിമല പൂഞ്ചോലയിലെ ലാലേട്ടന്‍ പാടിയ വരികള്‍ ഡോള്‍ബി അറ്റ്മോസില്‍ എത്തുന്ന സമയം തീയേറ്റര്‍ പൂരപ്പറമ്പാകും, തോമായെ ബിഗ് സ്‌ക്രീനിൽ കാണണം എന്നുള്ളത് ഒരു സ്വപ്നമായിരുന്നു, വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുമോ, മലയാളി ഇത്രയേറെ ആഘോഷമാക്കിയ വേറെ ഒരു നായകൻ ഉണ്ടോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. സ്ഫടികത്തിന്റെ റീമാസ്റ്ററിങ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

സ്ഫടികത്തിന്‍റെ 24ാം വാർഷിക വേളയിലായിരുന്നു സംവിധായകൻ ഭദ്രൻ ചിത്രം പുതിയ സാങ്കേതിക മികവിൽ എത്തുന്നുവെന്ന് അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.

കുട്ടിപ്പാട്ടുകൂട്ടം വീണ്ടും എത്തുന്നു; സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3ക്ക് ഇന്ന് കൊടിയേറ്റം

രണ്ട് ദിവസം മുമ്പ് 'ഏഴിമല പൂഞ്ചോല' ​ഗാനത്തിന്റെ റീമാസ്റ്ററിംഗ് വെർഷൻ എന്ന നിലയിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇത് തങ്ങള്‍ പുറത്തിറക്കിയ വീഡിയോ അല്ലെന്ന് പറഞ്ഞ് ഭദ്രന്‍ രംഗത്തെത്തുകയും ചെയ്തു. സ്ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല ‘എന്ന പാട്ട് റീമാസ്റ്ററിംഗ് ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കണ്ടെന്നും എന്നാൽ അത് ഏത് തരത്തിലുള്ള റീ മാസ്റ്ററിംഗ് ആണ് ചെയ്തിരിക്കുന്നതെന്ന് അറിയില്ലെന്നുമാണ് സംവിധായകൻ കുറിച്ചത്.