കഴിഞ്ഞ വര്‍ഷം സെപ്‍തംബറിലായിരുന്നു ഭഗത് മാനുവലും ഷെലിൻ ചെറിയാനും വിവാഹിതരാകുന്നത്.
മലയാളത്തില്‍ ചെറിയ വേഷങ്ങളുമായി ശ്രദ്ധേയനാണ് ഭഗത് മാനുവല്‍. ഒരു വടക്കൻ സെല്‍ഫി പോലുള്ള സിനിമകളില്‍ ഭഗത് മാനുവല്‍ സ്വന്തം പ്രകടനത്താല്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സിനിമയ്‍ക്കു പുറത്തുള്ള വിശേഷങ്ങളും ഫോട്ടോകളും ഭഗത് മാനുവല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കുന്നത് ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഭഗത് മാനുവലിന്റെ കുടുംബത്തിന്റെ ഫോട്ടോ ഷൂട്ടാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോ ഭഗത് മാനുവല്‍ തന്നെയാണ് ഷെയര്‍ ചെയ്‍തത്.
കോഴിക്കോട് സ്വദേശിനിയായ ഷെലിൻ ചെറിയാനാണ് ഭഗത് മാനുവലിന്റെ ഭാര്യ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ ആശംസകളുമായി ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹവുമായിരുന്നു. മുൻ വിവാഹത്തില്‍ ഇരുവര്‍ക്കും ഓരോ ആണ്‍മക്കളുണ്ട്. സ്റ്റീവ്, ജോക്കുട്ടൻ എന്നാണ് മക്കളുടെ പേര്. മക്കള്‍ രണ്ടുപേരും ഭഗതിന്റെയും ഷെലിന്റെയുമൊപ്പമാണ്.
