മകൻ ശാന്തനു ഭാഗ്യരാജാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
നടി പൂർണ്ണിമയ്ക്കും ഭർത്താവും സംവിധായകനും ഭാഗ്യരാജിനും കൊവിഡ് സ്ഥിരീകരിച്ചു. മകൻ ശാന്തനു ഭാഗ്യരാജാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ താൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളും ജേലിക്കാരും നിരീക്ഷണത്തിൽ കഴിയുകയാണെന്നും ശാന്തനു അറിയിച്ചു.
'എന്റെ മാതാപിതാക്കൾ ഭാഗ്യരാജിനും പൂർണ്ണിമ ഭാഗ്യരാജിനും കൊവിഡ് സ്ഥിരീകരിച്ചു. അതിനാൽ സ്റ്റാഫ് ഉൾപ്പടെ ഞങ്ങളെല്ലാവരും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. ഞങ്ങളുമായി സമ്പർക്കം പുലർത്തിയവർ ദയവായി ടെസ്റ്റ് ചെയ്യുക' എന്നാണ് ശാന്തനു ട്വീറ്റ് ചെയ്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
