ചിത്രത്തിൽ സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തി സമീപകാലത്ത് മികച്ച വിജയം നേടിയ ചിത്രമായിരുന്നു മോഹിനിയാട്ടം. 2024 ല്‍ പുറത്തെത്തിയ ഭരതനാട്യത്തിന്‍റെ സീക്വല്‍ ആയി ഒരുങ്ങിയ ചിത്രം തിയറ്ററുകളില്‍ എത്തിയത് വിഷു റിലീസ് ആയി ആയിരുന്നു. ചെറിയ സ്ക്രീന്‍ കൗണ്ടോടെ പ്രദര്‍ശനം തുടങ്ങിയ ചിത്രം പിന്നീട് മികച്ച മൗത്ത് പബ്ലിസിറ്റിയോടെ ബോക്സ് ഓഫീസിലും മുന്നേറി. സൈജു കുറുപ്പും തോമസ് തിരുവല്ലയും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. തിയറ്ററില്‍ ചിത്രം മിസ് ആയ പ്രേക്ഷകര്‍ക്ക് ഇപ്പോഴിതാ അത് കാണാന്‍ അവസരം ഒരുങ്ങുകയാണ്. ചിത്രം ഒടിടിയിലെ സ്ട്രീമിംഗ് ആരംഭിച്ചു.

കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെയും ബാനറുകളില്‍ ചിത്രം നിർമ്മിച്ചത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, നിസ്‌താർ സേട്ട്, ശ്രീരേഖ, അന്തരിച്ച നടൻ സന്തോഷ്‌ ഗുരുവായൂർ എന്നിവാരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ പ്രദീപ്‌, ഛായാഗ്രഹണം ബബ്ലു അജു, ചിത്രസംയോജനം ഷഫീഖ് വി ബി, സംഗീതം ഇലക്ട്രോണിക് കിളി, കലാസംവിധാനം ദിൽജിത് എം ദാസ്, ശബ്ദസംവിധാനം ധനുഷ് നായനാർ, ശബ്ദമിശ്രണം വിപിൻ നായർ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, ചമയം മനോജ് കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൽമാൻ കെ എം, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, സ്റ്റിൽസ് വിഷ്ണു എസ് രാജൻ, മോഷൻ പോസ്റ്റർ ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, പിആർ ഒ: എ എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോണ്ടെന്റ് ഡിസൈൻ പപ്പറ്റ് മീഡിയ.

Bharathanatyam 2 Mohiniyattam | Official Trailer | Netflix India