96ന്റെ റീമേക്കില്‍ ജാനുവായി ഭാവന എത്തുന്ന വിവരം നേരത്തെ ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു.

വലിയ അവകാശവാദങ്ങള്‍ ഇല്ലാതെയെത്തി പ്രേക്ഷകഹൃദയം കീഴടക്കിയ തമിഴ് ചിത്രമാണ് '96'. വിജയ് സേതുപതിയും തൃഷയും ഒന്നിച്ച '96' കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു. ചിത്രത്തിന്‍റെ കന്നഡ റീമേക്കില്‍ നായികയാകുന്നത് മലയാളികളുടെ പ്രിയതാരം ഭാവനയാണ്. ഭാവന മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിന്‍റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

96ന്റെ കന്നഡ റീമേക്കായ 99 പ്രീതം ഗബ്ബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായക വേഷത്തില്‍ എത്തുന്നത്. 96ന്റെ റീമേക്കില്‍ ജാനുവായി ഭാവന എത്തുന്ന വിവരം നേരത്തെ ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം താരം തന്നെ പങ്കുവെച്ചതോടെയാണ് ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചത്. തമിഴില്‍ വലിയ വിജയമായ 96ന്റെ തെലുങ്ക് റീമേക്കും അണിയറയില്‍ പുരോഗമിക്കുകയാണ്.