മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന.  സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ് ഭാവന. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന. മുയലുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഫോട്ടോയും  ഭാവന സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

അടുത്തിടെ ഒരു പട്ടി പട്ടിണിയെ തുടര്‍ന്ന് മരിച്ചതിന്റെ വാര്‍ത്തയും ഭാവന ഷെയര്‍ ചെയ്‍തിട്ടുണ്ട്. അവയെ സ്‍നേഹിക്കാൻ കഴിയുന്നില്ലെങ്കില്‍ കൂടി അവരോട് ക്രൂരത കാട്ടരുതെന്ന് ഭാവന പറയുന്നു. ഹൃദയഭേദകം എന്നാണ് ഭാവന പ്രതികരിച്ചത്. സംഭവത്തെ തുടര്‍ന്നാണ് മൃഗങ്ങളോട് കരുണ കാണിക്കാൻ ആരാധകരോട് ആവശ്യപ്പെട്ട് ഭാവന രംഗത്ത് എത്തിയത്. മൃഗങ്ങളോട് തനിക്കുള്ള സ്‍നേഹം വ്യക്തമാക്കി മുയലിന് തീറ്റ കൊടുക്കുന്ന ഫോട്ടോയും ഭാവന ഷെയര്‍ ചെയ്‍തിരിക്കുന്നു.

കാര്യാട്ടുകരയിലായിരുന്നു പട്ടിണിയെ തുടര്‍ന്ന് ഒരു നായ മരിച്ചത്. ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. കാര്യാട്ടുകര പ്രശാന്തി നഗറില്‍ വാടകയ്‍ക്ക് താമസിച്ചിരുന്ന നെടുപുഴ തയ്യില്‍ വീട്ടില്‍ ബിസിലിയുടേതായിരുന്നു നായ. ആളില്ലാത്ത വീടിനകത്ത് നായയെ പൂട്ടിയിട്ട വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്, മൃഗസ്‍നേഹി സംഘടനാ പ്രവര്‍ത്തകരെത്തിയിരുന്നു. നായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നായയെ കൊണ്ടുപോകാൻ സംഘടനാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ബിസിലി തടുകയും ചെയ്‍തിരുന്നു. പൊലീസ് എത്തിയാണ് നായയെ പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് ബിസിലിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.