Asianet News MalayalamAsianet News Malayalam

ഭാവന നായികയാകുന്ന പുതിയ ചിത്രം, ശ്രീകൃഷ്‍ണ@ജിമെയില്‍ ഡോട് കോം ട്രെയിലര്‍ പുറത്ത്

ഭാവന നായികയാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.
 

Bhavana Darling Krishna film trailer
Author
Kochi, First Published Oct 2, 2021, 4:40 PM IST

ഭാവന (Bhavana) നായികയാകുന്ന ചിത്രമാണ് ശ്രീകൃഷ്‍ണ@ജിമെയില്‍ ഡോട് കോം. ഡാര്‍ലിംഗ് കൃഷ്‍ണ(Darling Krishna) ആണ് ചിത്രത്തില്‍ നായകായി എത്തുന്നത്. ശ്രീകൃഷ്‍ണ@ജിമെയില്‍ ഡോട് കോമെന്ന ചിത്രത്തിന്റെ പ്രഖ്യാപനം തൊട്ടെ എല്ലാവരും കാത്തിരിക്കുന്നതുമാണ്. ശ്രീകൃഷ്‍ണ@ജിമെയില്‍ ഡോട് കോമെന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

വക്കീല്‍ വേഷത്തില്‍ ആണ് ചിത്രത്തില്‍ ഭാവന അഭിനയിക്കുന്നുവെന്നതാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. നാഗശേഖര്‍ ആണ് ഭാവനയുടെ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അര്‍ജുൻ ജന്യ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കവിരാജ് ആണ് പുതിയ ചിത്രത്തിന്റെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

സന്ദേശ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

സത്യ ഹെഗ്‍ഡെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ധനഞ്‍ജയ ആണ് ഭാവന ചിത്രത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ഭാവനയുടേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇൻസ്‍പെക്ടര്‍ വിക്രം ആണ്. പ്രജ്വല്‍ ദേവ്‍രാജ് ആണ് ചിത്രത്തില്‍ നായികനായി എത്തിയത്. ശ്രീ നരസിംഹ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഇൻസ്‍പെക്ടര്‍ വിക്രം എന്ന ചിത്രവും വൻ ഹിറ്റായി മാറിയിരുന്നതിനാല്‍ ഭാവന നായികയാകുന്ന ശ്രീകൃഷ്‍ണ@ജിമെയില്‍ ഡോട് കോം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios