സ്‍കെച്ച് പെൻസിലുകള്‍ കൊണ്ട് പെയിന്റ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് ഭാവന പങ്കുവ‍ച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. പലപ്പോഴും ഭാവന തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവയ്‍ക്കാറുണ്ട്. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ചിത്രം വരയ്‍ക്കാൻ ശ്രമിക്കുന്നതിന്റെ ഫോട്ടോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. ഭാവനയുടെ സഹോദരൻ ജയദേവ് തന്നെയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

സ്‍കെച്ച് പെൻസിലുകള്‍ കൊണ്ട് പെയിന്റെ ചെയ്യുകയാണ് ഭാവന. ജീവിതത്തില്‍ ഇത് ചെറിയ കാര്യമായിരിക്കും, പക്ഷേ പ്രധാനമാണ് എന്നാണ് ഭാവന ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പടം കൂടി കാണിക്കണം എന്നാണ് രാജ്‍കലേഷ് പറഞ്ഞിരിക്കുന്നത്. തന്റെ പേരിലുള്ള ഫേസ്‍ബുക്ക് പേജ് ഫേക്കാണ് എന്ന് വ്യക്തമാക്കി ഭാവന അടുത്തിടെ രംഗത്ത് എത്തിയിരുന്നു. ഫേസ്‍ബുക്കില്‍ തനിക്ക് പേജില്ലെന്ന് ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു ഭാവന പറഞ്ഞത്.