ഭര്‍ത്താവ് നവീനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ഭാവന.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. ഭാവനയുടെ സിനിമകള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതുമാണ്. സാമൂഹ്യമാധ്യമത്തിലൂടെ ഭാവന വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോള്‍ ഭര്‍ത്താവ് നവിനൊപ്പമുള്ള ഒരു ഫോട്ടോയാണ് ഭാവന ഷെയര്‍ ചെയ്‍തിരിക്കുന്നത്.

View post on Instagram

എന്നും ചുറ്റും മാജിക്കും സ്‍നേഹവുമുണ്ട് എന്നാണ് ഭാവന ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. നീണ്ട പ്രണയത്തിനു ശേഷമായിരുന്നു നവീനും ഭാവനയും വിവാഹിതരായത്.