നായികയായി മാത്രമല്ല ഗായികയായും തിളങ്ങിയ താരമാണ് രമ്യാ നമ്പീശൻ. രമ്യാ നമ്പീശന്റെ പുതിയ പാട്ടിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന. ഭാവനയും രമ്യ നമ്പീശനും ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ഇത്തവണ പുതിയ പാട്ടിന്റെ വിശേഷമാണ് പറയുന്നത്. ഭാവന ആശംസകള്‍ നേരുന്ന വീഡിയോ രമ്യാ നമ്പീശൻ പങ്കുവച്ചു.

രമ്യാ നമ്പീശൻ കുഹുകുവെന്ന ഗാനവുമായാണ് എത്തുന്നത്. പാട്ടിന് താളം പിടിച്ച് പാട്ടുമൂളിയാണ് ഭാവന ആശംസകള്‍ നേരുന്നത്. പാട്ട് ഇഷ്‍ടപ്പെട്ടു. എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും ഭാവന പറയുന്നു. തന്റെ ഒപ്പമുള്ള സുഹൃത്തും സഹോദരിയും തന്റെ പ്രതിബിംബവുമാണ് ഭാവനയെന്ന് രമ്യാ നമ്പീശൻ പറയുന്നു.