Asianet News MalayalamAsianet News Malayalam

പ്രേതത്തെ ഒഴിപ്പിക്കാൻ സെയ്‍ഫും അര്‍ജുൻ കപൂറും, കോമഡി ഹൊറര്‍ ചിത്രം 'ഭൂത് പൊലീസ്' ട്രെയിലര്‍

സെയ്‍ഫും അര്‍ജുൻ കപൂറും അഭിനയിക്കുന്ന  ചിത്രമായ 'ഭൂത് പൊലീസിന്റെ' ട്രെയിലര്‍.

Bhoot Police Trailer Saif Ali Khan And Arjun Kapoor Werent Scared Of Ghosts Until
Author
Kochi, First Published Aug 18, 2021, 1:02 PM IST

സെയ്‍ഫ് അലി ഖാനും അര്‍ജുൻ കപൂറും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയാണ് ഭൂത് പൊലീസ്. ഒരു ഹൊറര്‍ കോമഡി ചിത്രമാണ്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു ഇപോഴിതാ സിനിമയുടെ ട്രെയിലറും പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

പ്രേതത്തെ ഒഴിപ്പിക്കുമെന്ന് പറഞ്ഞ് വ്യാജമായി പൂജ നടത്തുന്ന സെയ്‍ഫ് അലി ഖാനും അര്‍ജുൻ കപൂറുമാണ് തുടക്കത്തില്‍ ട്രെയിലറിലുള്ളത്. ഒടുവില്‍ അവര്‍ക്ക് യഥാര്‍ഥത്തില്‍ പ്രേതത്തെ നേരിടേണ്ടി വരുന്നതുമായ കഥയാണ് സിനിമയുടേത് എന്നതാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ജാക്വിലിൻ ഫെര്‍ണാണ്ടസും, യാമി ഗൗതമും ആണ് സിനിമയിലെ നായികമാര്‍. പവൻ കിര്‍പലാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രമേഷ്, അക്ഷയ് പുരി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.

സെപ്‍തംബര്‍ 17ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios