ബിബിന്‍ ജോര്‍ജ് നായകനാവുന്ന 'കൂടല്‍'; പൂജയും ടൈറ്റില്‍ ലോഞ്ചും കൊച്ചിയില്‍
ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം
ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടൽ. ചിത്രത്തിന്‍റെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചി ഗോകുലം പാര്‍ക്കില്‍ വച്ച് ചിങ്ങം ഒന്നാം തീയതി ആയിരുന്ന ഇന്നലെ നടന്നു. സംവിധായകരായ സിബി മലയിൽ, ഷാഫി, നാദിർഷ, അജയ് വാസുദേവ്, നിർമ്മാതാക്കളായ ബാദുഷ, സെവൻ ആർട്‌സ് മോഹൻ, ആൽവിൻ ആന്റണി,മ ൻസൂർ അലി, നടന്മാരായ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ധർമജൻ ബോൾഗാട്ടി, നന്ദു, കോട്ടയം നസീർ, സുധീർ, ജോയി ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി ആണ് ചിത്രം നിർമ്മിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ് എന്നിവർക്കൊപ്പം അനു സിത്താരയുടെ സഹോദരി അനു സോനാരയും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. വിജിലേഷ്, നന്ദു, ഉഷ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ചെക്കൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീർ പപ്പയാണ് ഛായാഗ്രാഹകൻ.
സഹരചന റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ ഷൗക്കത്ത് വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അസിം കോട്ടൂർ, എഡിറ്റിംഗ് ജർഷാജ് കൊമ്മേരി, കലാസംവിധാനം അസീസ് കരുവാരകുണ്ട്, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം ആദിത്യ നാണു, സംഗീത സംവിധാനം സിബു സുകുമാരൻ, മണികണ്ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ഗാനരചന ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, നിഖിൽ അനിൽകുമാർ, ഗായകർ വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, കോറിയോഗ്രാഫർ വിജയ് മാസ്റ്റർ, സംഘട്ടനം മാഫിയ ശശി, സ്റ്റിൽസ് ബാവിഷ് ബാല, പോസ്റ്റർ ഡിസൈൻ മനു ഡാവിഞ്ചി, പിആർഒ എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ.
ALSO READ : ഇടവേളയ്ക്ക് ശേഷം സംവിധാനം ഹരിദാസ്, റാഫിയുടെ തിരക്കഥ; 'താനാരാ' ടീസര്‍