Asianet News MalayalamAsianet News Malayalam

'സച്ചിദാനന്ദന്‍' എത്തുന്നത് ഈ ദിവസം; 'ബിഗ് ബ്രദര്‍' റിലീസ് തീയ്യതി

ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഇത്.

big brother release date
Author
Thiruvananthapuram, First Published Jan 10, 2020, 7:26 PM IST

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദറി'ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈ മാസം 16ന് ചിത്രം തീയേറ്ററുകളിലെത്തും. ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഇത്.

നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ രണ്ട് ട്രെയ്‌ലറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ആക്ഷന്‍, സസ്‌പെന്‍സ് സ്വഭാവങ്ങള്‍ വിളിച്ചറിയിക്കുന്നതായിരുന്നു പുറത്തെത്തി ട്രെയ്‌ലറുകള്‍. ആദ്യം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ഇത്. പിന്നീട് ജനുവരിയിലേക്ക് നീട്ടുകയായിരുന്നു.

മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്‌ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ജിത്തു ദാമോദര്‍. സംഗീതം ദീപക് ദേവ്. 

Follow Us:
Download App:
  • android
  • ios