ബുർജ് ഖലീഫയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദിൽഷ.

ഡി ഫോർ ഡാൻസിലൂടെ പ്രേക്ഷകർക്കിടയിൽ താരമായ വ്യക്തിയാണ് ദിൽഷ പ്രസന്നൻ. എന്നാൽ ബിഗ് ബോസ് ആണ് ദിൽഷയെ കൂടുതൽ ജനപ്രിയയാക്കിയത്. ബിഗ് ബോസിലെ വിജയ കിരീടം ചൂടിയതും ദിൽഷ ആയിരുന്നു. ഡാൻസ് അല്ലാതെ അഭിനയമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദിൽഷ പറഞ്ഞിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ദിൽഷ നേരത്തേ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഏതാനും ചില സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ ബുർജ് ഖലീഫയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദിൽഷ. അവൾ പറക്കുന്നു, അവളുടെ സ്വന്തം ചിറകുകൾ കൊണ്ട് എന്നാണ് ദിൽഷ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഏഞ്ചൽ എന്നാണ് ദിൽഷയുടെ ചിത്രങ്ങൾക്ക് ആളുകൾ കമന്റ് ചെയ്‍തിരിക്കുന്നത്. ഒരു ഷോയുടെ ഭാഗമായാണ് ദിൽഷ ദുബായിലെത്തിയത്. കറുപ്പും ചുവപ്പും ചേർന്ന വസ്ത്രമാണ് ദിൽഷ ധരിച്ചിരുന്നത്. കഴിഞ്ഞ ദിവസം സുഹൃത്ത് ആര്യയ്ക്കൊപ്പമുള്ള ഒരു ഡാൻസ് വീഡിയോയും ദിൽഷ പങ്കുവച്ചിരുന്നു.

View post on Instagram

ബിഗ് ബോസിലെ എപ്പിസോഡുകളൊന്നും ഇതുവരെ കണ്ടിട്ടില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു. എല്ലാവരും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു. യൂട്യൂബില്‍ വന്ന എന്തോ ഒന്നോ രണ്ട് വീഡിയോ ക്ലിപ്പുകള്‍ മാത്രമാണ് കണ്ടതെന്നായിരുന്നു ദിൽഷ പറഞ്ഞത്.

ഓണക്കാലത്ത് നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ദിൽഷയുടേതായി പുറത്തുവന്നത്. ഇടയ്ക്ക് തന്റെ മോഡേൺ ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഇതെല്ലാം വളരെ താത്പര്യത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഷോയ്ക്കിടയിൽ സഹമത്സരാർത്ഥി റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു, എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ റോബിനോട് നോ പറഞ്ഞതിനെ തുടർന്ന് വലിയ രീതിയിൽ സൈബർ ആക്രമണമാണ് ദിൽഷയും കുടുംബവും നേരിടേണ്ടി വന്നത്. ദിൽഷയ്ക്കും തങ്ങൾക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ദിൽഷയുടെ സഹോദരിമാർ രംഗത്തുവന്നിരുന്നു. എന്തായാലും ആക്രമണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയാണ് ദിൽഷ.

Read More : ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്, ദൈര്‍ഘ്യം രണ്ടേകാല്‍ മണിക്കൂര്‍