Asianet News MalayalamAsianet News Malayalam

വധഭീഷണി, അക്കൗണ്ട് ഹാക് ചെയ്യല്‍; എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവെന്ന് ഫുക്രു വീഡിയോയില്‍

എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുന്നുവെന്ന് വീഡിയോയില്‍ ഫുക്രു ചോദിക്കുന്നു.

bigg boss malayalam contestant fukru video
Author
Thiruvananthapuram, First Published Apr 9, 2020, 9:52 PM IST

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടിരുന്നുവെന്ന് ഫുക്രു. അക്കൗണ്ട് പിന്നീട് തിരിച്ചു പടിച്ചുവെന്നും ഫുക്രു വ്യക്തമാക്കി. മോശം കമന്റുകളും സന്ദേശങ്ങളും കിട്ടുന്നുവെന്നും ഫുക്രു പറഞ്ഞു. തുടര്‍ച്ചയായി വധഭീഷണി ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ അതെല്ലാം അത്തരം മനോഭാവത്തോടെയാണ് എടുക്കുന്നത് എന്നും ഫുക്രു  പറയുന്നു."

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം വീഡിയോയിലൂടെയാണ് ഫുക്ര വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരമൊൊരു സാഹചര്യത്തിൽ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത് ശരിയാണോ എന്നെനിക്കറിയത്തില്ല. എങ്കിലും എനിക്ക് നിങ്ങളോട് അത് പറയാൻ തോന്നി. എന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ആരോ ഹാക് ചെയ്‍തു. അത് ഇന്ന് ഞങ്ങള്‍ തിരിച്ചുപിടിച്ചു. 

ഞാനിടാത്ത കുറേ കമന്റുകൾ പോയിട്ടുണ്ടായിരുന്നു. ഇതിനു മുമ്പ് ഞാൻ ബിഗ് ബോസിലായിരുന്ന സമയത്തും കുറേ ആളുകൾ ഒരുമിച്ച് റിപ്പോർട്ട് അടിച്ച് എന്റെ അക്കൗണ്ട് കളഞ്ഞു. അത് ഞങ്ങൾ തിരിച്ചെടുത്തു. ഹാക് ചെയ്‍തതും ഞങ്ങൾ തിരിച്ചെടുത്തു. 

ഹാക് ചെയ്യപ്പെട്ട സമയത്ത് നിങ്ങളെ അറിയിക്കാതിരുന്നത് അവര് എന്തെങ്കിലും ചെയ്‍തു കളയുമോ എന്ന പേടി കൊണ്ടാണ്.  എന്തിനു വേണ്ടി ഇത് ചെയ്യുന്ന എന്ന് എനിക്കറിയത്തില്ല. ചിലപ്പോൾ മറ്റുള്ളവരോടുള്ള അമിതമായ ഇഷ്‍ടം കൊണ്ട് ചെയ്യുന്നതായിരിക്കാം. 

ഒരുപാട് മോശം കമന്റുകളുണ്ട്. വധഭീഷണി വരെയുണ്ട്. എല്ലാം ഞാൻ അതിന്റെ മനോഭാവത്തിലാണ് എടുക്കുന്നത്.  ഇക്കാര്യം നിങ്ങളോടു പറയാൻ വേണ്ടി മാത്രമാണ് ഞാൻ വിഡിയോ ചെയ്‍തത്. നിങ്ങളാരും എന്നെ സംശയത്തോടെ നോക്കണ്ട. ഞാനെന്റെ പറമ്പിലാണ് ഉള്ളത്. എല്ലാവരും വീട്ടില് സേഫ് ആയിരിക്കുകയെന്നും ഫുക്രു പറയുന്നു.

Follow Us:
Download App:
  • android
  • ios