പത്ത് പോയന്റ് ലഭിച്ചത് സെറീനയ്‍ക്കായിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ടിക്കറ്റ് ടു ഫിനാലെ അവസരം ലഭിക്കാനുള്ള ടാസ്‍കാണ് ഈ വാരം നടന്നുകൊണ്ടിരിക്കുന്നത്. 'പിടിവള്ളി' എന്ന് പേരിട്ടിരുന്ന ഒരു ടാസ്‍കായിരുന്നു ആദ്യത്തേത്. നീളമുള്ള ഒരു കയറിലെ പിടിവിടാതിരിക്കുകയെന്നതായിരുന്നു ടാസ്‍കില്‍ ചെയ്യേണ്ടിയിരുന്നത്. ചുവപ്പ് നിറത്തിലുള്ള കയറില്‍ പിടിക്കാനുള്ള സ്ഥലം കറുത്ത നിറത്തില്‍ മാര്‍ക്ക് ചെയ്‍തിരുന്നു. കയറിലുള്ള 'പിടിവിട്ടാല്‍' പുറത്താവുന്ന ടാസ്‍കില്‍ ആദ്യം പുറത്താവുന്നയാള്‍ക്ക് ഒരു പോയിന്‍റും അവസാനം വരെ പിടിച്ചുനില്‍ക്കുന്നയാള്‍ക്ക് 10 പോയിന്‍റുകളുമാണ് ലഭിക്കുമായിരുന്നത്. 10 പോയന്റ് ലഭിച്ചത് സെറീനയ്‍ക്കായിരുന്നു. എന്നാല്‍ ഇത് കള്ളക്കളിയാണ് എന്ന വിമര്‍ശനവുമായി എത്തിരിയിരിക്കുകയാണ് പ്രേക്ഷകര്‍.
കയറിലെ കറുത്ത ഭാഗത്തില്‍ നിന്ന് സെറീന പിടിവിട്ടിരുന്നുവെന്നാണ് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. കള്ളക്കളി വ്യക്തമാക്കുന്നതിന്റെ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. നേരത്തെ ക്യാപ്റ്റൻസി സ്ഥാനം ലഭിക്കുന്നതിനുള്ള ടാസ്‍കില്‍ കണ്ണുമൂടിയിട്ടും കണ്ണുകാണാമായിരുന്നത് വെളിപ്പെടുത്താതിരുന്ന ശോഭയെയും പ്രേക്ഷകര്‍ വിമര്‍ശിച്ചിരുന്നു. ഹൗസില്‍ കള്ളം പറയാത്തയാളാണ് താനെന്ന സെറീനയുടെ വാദമാണ് ഇല്ലാതായിരിക്കുന്നത് എന്നും പ്രേക്ഷകര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
'പിടിവളളി' എന്ന ടാസ്‍കില്‍ നിന്ന് ആദ്യം പുറത്തായത് മാരാറായിരുന്നു. പിന്നീട് റെനീഷയും. തൊട്ടുപിന്നാലെ വിഷ്‍ണവും ആയിരുന്നു പുറത്തായത്. അഖില്‍- 1, റെനീഷ- 2, വിഷ്‍ണു- 3, ഷിജു- 4, ജുനൈസ്- 5, മിഥുന്‍- 6, റിനോഷ്- 7, ശോഭ- 8, നാദിറ- 9, സെറീന- 10 എന്നിങ്ങനെയാണ് പോയന്റ് നില.
നാദിറ, ജുനൈസ്, റെനീഷ, വിഷ്‍ണു, ഷിജു, അഖിൽ, സെറീന എന്നിങ്ങനെയാണ് ഈ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍. റിനോഷ്, മിഥുന്‍, ശോഭ എന്നിവരൊഴികെ മറ്റ് മത്സരാര്‍ഥികളെല്ലാം ഈ വാരത്തിലെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. സെറീന ഇത്തവണ ഡയറക്ട് നോമിനേഷനിലാണ്. ഞായറാഴ്‍ച പുറത്തായെങ്കിലും സീക്രട്ട് റൂമില്‍ കഴിഞ്ഞ സെറീനയ്‍ക്ക് വീട്ടില്‍ സ്‍ത്രീ പ്രാതിനിധ്യം കുറവായതിന്റെ പേരില്‍ ഒരു അവസരം കൂടി ലഭിക്കുകയായിരുന്നു.
Read More: 'അന്ന് അഖില്‍ പൊക്കിക്കാണിച്ചതുപോലെ അല്ല', ജുനൈസിന്റെ വിശദീകരണം
ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ; ഫിറോസ് ഖാൻ പറയുന്നു

