കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുക. കമല്‍ ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4 ജനുവരി 17ന് അവസാനിച്ചിരുന്നു. 

രാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ 'ബിഗ് ബോസ് സീസണ്‍ 3' ആരംഭിക്കുന്നു. ഷോ ഫെബ്രുവരി 14ന് പ്രേക്ഷകർക്ക് മുന്നിലെത്തും. അവതാരകനായ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സീസൺ 3 തുടങ്ങുന്നതായി അറിയിച്ചത്. നേരത്തെ ഷോയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ടാഗ് ലൈന്‍ പോലെ കടന്നുവന്ന വാചകം 'ദി ഷോ മസ്റ്റ് ഗോ ഓണ്‍' എന്നാണ്.

കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുക. കമല്‍ ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4 ജനുവരി 17ന് അവസാനിച്ചിരുന്നു. അതിനുശേഷം ഇതേ സ്ഥലത്താണ് മലയാളം സീസണ്‍ 3നുവേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചത്. ഇത് അന്തിമ ഘട്ടത്തിലേക്ക് പുരോഗമിക്കുകയാണ്. മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പും അന്തിമഘട്ടത്തിലാണ്. അന്തിമ പട്ടികയില്‍ ഇടംപിടിക്കുന്നവര്‍ക്ക് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്‍റൈനില്‍ കഴിയേണ്ടിവരും

ജനുവരി ആദ്യമാണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്ന വിവരം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ജനപ്രീതിയില്‍ ഏറെ മുന്നിലായിരുന്നു ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍. നിരവധി നാടകീയ സംഭവ വികാസങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷികളായ സീസണ്‍ 2 ന്‍റെ അവസാന എപ്പിസോഡ് 2020 മാര്‍ച്ച് 20നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. പുറംലോകവുമായി ബന്ധമില്ലാത്ത ബിഗ് ബോസ് ഹൗസില്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍ കൊവിഡ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ഗുരുതര സാഹചര്യം മത്സരാര്‍ഥികളോട് നേരിട്ട് വിശദീകരിക്കുകയായിരുന്നു അവസാന എപ്പിസോഡില്‍.