മാസ് എൻട്രിയായി എത്തിയ റോബിനെ നിറഞ്ഞ കയ്യടികളോടെയാണ് വിദ്യാർത്ഥിനികൾ സ്വീകരിച്ചത്.
ബിഗ് ബോസ് മലയാളം സീസൺ 4ൽ മത്സരാർത്ഥിയായി എത്തി, ഇന്ന് മലയാളക്കരയിൽ എണ്ണമറ്റ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ 70ാം ദിവസം ഷോയിൽ നിന്നും പുറത്താകേണ്ടി വന്നുവെങ്കിലും മറ്റൊരു മത്സരാർത്ഥിക്കും ലഭിക്കാത്ത സ്വീകാര്യതയാണ് റോബിന് ഓരോ നിമിഷവും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉദ്ഘാടനങ്ങളും സ്റ്റേജ് ഷോകളുമൊക്കെ ആയി സജീവമാണ് റോബിൻ ഇപ്പോൾ. താരം പോകുന്നിടത്തെല്ലാം ജനസാഗരമാണ്. ഈ അവസരത്തിൽ തിരുവനന്തപുരം വുമൺസ് കോളേജിൽ റോബിൻ എത്തിയ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
മുൻ ബിഗ് ബോസ് താരവും മോഡലുമായ ഋതുമന്ത്രയും റോബിനൊപ്പം കോളേജിൽ എത്തിയിരുന്നു. മാസ് എൻട്രിയായി എത്തിയ റോബിനെ നിറഞ്ഞ കയ്യടികളോടെയാണ് വിദ്യാർത്ഥിനികൾ സ്വീകരിച്ചത്. റാംപ് വാക്ക് മത്സരത്തിൽ ജഡ്ജസായും റോബിൻ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്കൊപ്പം സെൽഫിയും എടുത്താണ് റോബിൻ ക്യാമ്പസിൽ നിന്നും മടങ്ങിയത്. സർ എന്ന് തന്നെ അഭിസംബോധന ചെയ്തവരോട് 'സർ എന്ന് വിളിക്കണ്ട.. ചേട്ടാന്ന് വിളിച്ചോളൂ..'എന്നായിരുന്നു റോബിൻ പറഞ്ഞത്. ഈ പ്രതികരണം ഏറെ ശ്രദ്ധനേടുകയാണ്.
അതേസമയം, തന്റെ വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ അറിയിച്ചത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആരതി പൊടിയാണ് വധു. സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും റീൽസും നേരത്തെ ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു. ഈ അവസരത്തിലാണ് ആരതിയെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് റോബിൻ അറിയിച്ചത്.
മാർക്ക് കുറഞ്ഞതിന്റെ പേരിൽ പടിയിറങ്ങേണ്ടി വന്നു; അതേ സ്കൂളിൽ അതിഥിയായി റോബിൻ; ഇത് വിജയചരിതം
"എന്നെയും റോബിനെയും സംബന്ധിച്ച്, എന്റെ ഭാഗത്ത് നിന്ന് പങ്കുവയ്ക്കുന്ന ആദ്യത്തെ വീഡിയോ ആണിത്. അതുകൊണ്ട് ഇത് എനിക്ക് എന്നും സ്പെഷ്യല്‍ ആണ്. നിങ്ങളെ പോലെ ഒരു ശുദ്ധാത്മാവിനെ കിട്ടിയ ഞാന്‍ ഭാഗ്യവതിയാണ്", എന്നാണ് ആരതി റോബിനെ കുറിച്ച് കുറിച്ചത്.
