Asianet News MalayalamAsianet News Malayalam

ബിജു മേനോനൊപ്പം പാര്‍വ്വതി; നിര്‍മ്മാണം ആഷിക് അബുവും സന്തോഷ് കുരുവിളയും

ഷറഫുദ്ദീന്‍, സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

biju menon and parvathy unites for sanu john varughese movie
Author
Thiruvananthapuram, First Published Oct 23, 2020, 5:31 PM IST

പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാവുന്നു. ബിജു മേനോന്‍ നായകനാവുന്ന ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ദീന്‍, സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപിഎം ഡ്രീം മില്‍സ് സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവും മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം ഇന്ന് കോട്ടയത്ത് ആരംഭിച്ചു. ഇന്‍ഫാന്‍റ് ജീസസ് ബഥനി കോണ്‍വെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച ചിത്രീകരണം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത് മുന്‍ എംഎല്‍എ വി എന്‍ വാസവനാണ്.

ജി ശ്രീനിവാസ റെഡ്ഡിയാണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം നേഹ നായര്‍, യാക്സണ്‍ ഗാരി പെരേര. കഥ, തിരക്കഥ, സംഭാഷണം: സാനു ജോൺ വർഗീസ്, രാജേഷ് രവി, അരുൺ ജനാർദ്ദനൻ. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വ്വഹിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ കൊട്ടാരക്കര. 2021 ജനുവരിയില്‍ തീയേറ്റര്‍ റിലീസ് ആയി ചിത്രം എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.

biju menon and parvathy unites for sanu john varughese movie

 

'മേം മാധുരി ദീക്ഷിത് ബന്‍നാ ചാഹതീ ഹൂം' (2003) എന്ന ബോളിവുഡ് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് മലയാളത്തിലും തമിഴിലും തെലുങ്കിലും ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. വിശ്വരൂപം, തൂങ്കാവനം, ടേക്ക് ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, മാലിക് തുടങ്ങിയവയാണ് പ്രധാന വര്‍ക്കുകള്‍. 

Follow Us:
Download App:
  • android
  • ios