ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രം ആരംഭിച്ചിരിക്കുകയാണ്.
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പ്രൊജക്റ്റിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ പ്രൊജക്റ്റിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. ജിസ് ജോയിയുടെ സംവിധാനത്തിലുള്ള മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‍തമായ ഒന്നായിരിക്കും ഇത്. ആണ്ടല്ലൂര്‍ക്കാവ് ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചത്.
ആസിഫ് അലിയുടെ പത്നി സാമാ ആസിഫ് അലി സ്വിച്ചോൺ കർമ്മം നിർവഹിച്ചു. മകൻ ആദം ആസിഫ് ഫസ്റ്റ് ക്ലാപ്പും നൽകിയതോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ശരൺ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ത്രില്ലര്‍ ജോണറിലുള്ളതാണ്.
ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് ചിത്രം നിര്‍മിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിലാണ് ജിസ് ജോയ് ചിത്രത്തിന്റെ നിര്‍മാണം. 'ഈശോ', 'ചാവേർ' എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്നതാണ് ഇത്. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ.
മുപ്പതോളം മികച്ച താരങ്ങളെ അണിനിരത്തി വലിയ മുതൽ മുടക്കില്‍ ഒരുക്കുന്ന പ്രൊജക്റ്റില്‍ ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്‍ണൻ, അനുശ്രീ ,റീനു മാത്യൂസ്, കോട്ടയം നസീർ, ദിനേശ് ('നായാട്ട്' ഫെയിം) അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിടുന്നു. ഇവർക്കൊപ്പം, നാടകങ്ങളിലും മറ്റു കലാരംഗങ്ങളിലുമുള്ള ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. കലാസംവിധാനം അജയൻ മങ്ങാട് ആണ്. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ നിഷാദ്, മേക്കപ്പ് റോണക്സ് സേവ്യർ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ അരുൺ പയ്യടിമീത്തൽ എന്നിവരുമാണ്.
Read More: 'നല്ല നിലാവുള്ള രാത്രി' മോഷൻ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്‍തു
