വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്, ബിജു മേനോൻ, അജു വർഗീസ് കൂട്ടുകെട്ടിൽ എത്തുന്ന ആദ്യരാത്രിയുടെ ടീസർ പുറത്തിറങ്ങി.വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ  ചിത്രമാണിത്. 

ഓണാശംസകൾ നേർന്നുകൊണ്ട് പങ്കുവച്ചിരിക്കുന്ന ടീസർ വിവാഹ സദ്യയുടെ പശ്‌ചാത്തത്തിലുള്ള ചില രസികൻ നിമിഷങ്ങളാണ് പങ്കുവയ്ക്കുന്നത്. നർമ്മത്തിന് പ്രാധാന്യം നൽകിയിട്ടുള്ള ഫാമിലി എൻറർടൈനാറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  അവിയൽ ഇല്ലാതെ എന്ത്‌ സദ്യ എന്ന ഡയലോഗോഡു കൂടി പുറത്തിറങ്ങിയ വീഡിയോയ്ക്ക് അവിയൽ ടീസർ എന്നാണ് അണിയറപ്രവർത്തകർ നൽകിയിരിക്കുന്ന പേര്. 

 

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. കൂടതെ അജു വര്ഗീസ് വിജയരാഘവന്‍, സര്‍ജാനോ ഖാലിദ്, അശ്വിന്‍, മനോജ് ഗിന്നസ്,ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരീസ്, ജെബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും,  തിരക്കഥയും, സംഭാഷണവും  രചിച്ചിരിക്കുന്നത്.ബിജിബാൽ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ്‌ ആണ് ചിത്രം നിർമിക്കുന്നത്.