ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രമായ അവറാച്ചൻ ആൻഡ് സൺസിലെ നടൻ വിനയ് ഫോർട്ടിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്.

ബിജു മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ പുതിയ പോസ്റ്റർ പുറത്ത്. നടൻ വിനയ് ഫോർട്ടിന്റെ ക്യാരക്ടർ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത്. ഫണ്ണി എലമെന്റുള്ളതാകും വിനയ് ഫോർട്ടിന്റെ ക്യാരക്ടർ എന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളിലേക്കെത്തും.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന അവറാച്ചൻ ആൻഡ് സൺസിന്റെ സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‍നര്‍ ആണെന്ന് അണിയറക്കാര്‍ പറയുന്നു. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. ചിത്രത്തിന്റെ സഹനിർമ്മാണം ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഛായാഗ്രഹണം സജിത് പുരുഷൻ, എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ അജി കുറ്റിയാനി, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിബിൻ ജോൺ, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, സ്റ്റിൽസ് ബിജിത് ധർമടം, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടെയ്‍ന്‍മെന്‍റ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്, അഡ്വെർടൈസിങ് ബ്രിങ് ഫോർത്ത്, വി എഫ് എക്സ് പ്രൊമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്, പിആർഒ പ്രതീഷ് ശേഖർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming