ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാലാം മുറ'.

ബിജു മേനോൻ, ഗുരു സോമസുന്ദരം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നാലാം മുറ'യിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. '​ദിശ അറിയാതെ..' എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് കൈലാസ് ആണ്. ശ്രീജിത്ത് ഉണ്ണികൃഷ്ണൻ എഴുതിയ ​ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ ആണ്. സിനിമയിലെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷാവസ്ഥകൾ ആണ് ​ഗാനരം​ഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. 

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാലാം മുറ'. സൂരജ് വി ദേവ് ആണ് രചന. 'ലക്കി സ്റ്റാർ' എന്ന സിനിമയ്ക്കു ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാലാം മുറ'. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ലക്ഷ്‍മി ക്രിയേഷൻസിന്റെ ബാനറിൽ കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് 'നാലാം മുറ' നിർമിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്സ് സേവ്യര്‍. ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്‍‍ന്‍‍മെന്‍റ് കോർണർ.

Disha Ariyathe - Lyric Video | Naalaam Mura | Biju Menon,Guru Somasundaram | Deepu Anthikad | Kailas

'നീരജ' എന്ന ചിത്രവും ഗുരു സോമസുന്ദരത്തിന്‍റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്‍മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് കെ രാമനാണ്.

ബോളിവുഡിന് കരകയറാൻ 'ദൃശ്യം 2'വിന്റെ റീമേക്ക് വേണ്ടി വന്നു; അജയ് ദേവ്​ഗൺ ചിത്രം 200 കോടിയിലേക്ക്