ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.
ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'നാലാംമുറ'യിലെ ടീസർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. പെലീസ് ഉദ്യോഗസ്ഥനായെത്തുന്ന ബിജു മേനോൻ ഒരു കേസ് അന്വേഷിക്കാൻ വരുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് സൂചനകൾ.
ദീപു അന്തിക്കാട് ആണ് നാലാം മുറ സംവിധാനം ചെയ്യുന്നത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലക്കി സ്റ്റാർ എന്ന സിനിമയ്ക്കു ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കൈലാസ് മേനോൻ ആണ്. പശ്ചാത്തല സംഗീതം ഗോപീ സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്സ് സേവ്യര്‍, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്‍ന്‍മെന്‍റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. ലക്ഷ്മി ക്രിയേഷൻസിന്റെ ബാനറിൽ കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിച്ചിരിക്കുന്നത്.
സ്പെയ്നിൽ നിന്നും പ്രണവ് മോഹൻലാൽ; 'ഒടുവിൽ ആളെ കണ്ടുകിട്ടിയിട്ടുണ്ടെ'ന്ന് ആരാധകർ
അതേസമയം, ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സഹനടനുള്ള അവാര്‍ഡ് നേടിയത് ബിജു മേനോന്‍ ആണ്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദരം. സച്ചിയെയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുത്തത്. ഈ സിനിമയ്ക്ക് തന്നെയാണ് മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചത്. നഞ്ചിയമ്മയായിരുന്നു മികച്ച ഗായിക.
