ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു

കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു. 1998 ജനുവരി 23നാണ് ബിജു നാരായണന്‍ ശ്രീലതയെ വിവാഹം ചെയ്തത്. കോളേജില്‍ സഹപാഠികളായിരുന്നു ഇരുവരും. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.