സണ്ണി ലിയോൺ പങ്കെടുക്കേണ്ട ഫാഷൻ ഷോ വേദിക്ക് സമീപം സ്ഫോടനം
ഫാഷൻ ഷോ നടക്കേണ്ട വേദിയിൽ നിന്നും നൂറ് മീറ്റർ മാറിയാണ് സ്ഫോടനം നടന്നത്.

ഇംഫാൽ: സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിക്ക് സമീപം സ്ഫോടനം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ഫാഷൻ ഷോ നടക്കേണ്ട വേദിയിൽ നിന്നും നൂറ് മീറ്റർ മാറിയാണ് സ്ഫോടനം നടന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തില്‍ ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങളോ ഗ്രനേഡോ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നതെന്നാണ് നിഗമനം. അന്വേഷണം പുരോഗമിക്കുക ആണ്. സംഭവത്തിന്റെ കുടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഗംഭീര തിരിച്ചുവരവിന് നിത്യ ദാസ്; 'പള്ളിമണി' റിലീസിന്, ക്യാരക്ടർ ലുക്കുമായി ശ്വേത മേനോൻ
അതേസമയം, 'ഓ മൈ ഗോസ്റ്റ്' എന്ന ചിത്രമാണ് സണ്ണി ലിയോണിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഹൊറര്‍ കോമഡി ഗണത്തില്‍പ്പെട്ട ചിത്രം തമിഴിലാണ്. ആര്‍ യുവൻ ആണ് സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്റും ഹോഴ്‍സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്. സൗണ്ട് ഡിസൈനര്‍ എ സതീഷ് കുമാറാണ്. അരുള്‍ സിദ്ദാര്‍ഥ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. എസ് ജെ റാം, രമേഷ് എന്നിവരാണ് കലാ സംവിധാനം. ഗില്ലി ശേഖര്‍ ആണ് സ്റ്റണ്ട്സ്. സതിഷ് ദര്‍ശ ഗുപ്‍ത, മൊട്ടൈ രാജേന്ദ്രൻ, രമേഷ് തിലക്, അര്‍ജുനൻ, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. പബ്ലിസിറ്റി ഡിസൈനര്‍ ജോസഫ് ജാക്സസണാണ്.
അതേസമയം, അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തിലും ഒരു സുപ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്നുണ്ട്. സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ തനിക്കുള്ള സന്തോഷം പങ്കുവച്ചത്. ഇത് ഒരു സ്വപ്‍നം യാഥാര്‍ഥ്യമായതുപോലെയാണെന്നും ഒരു അനുരാഗ് കശ്യപ് ചിത്രത്തില്‍ എന്നെങ്കിലും ഒരു വേഷം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സണ്ണി ലിയോണ്‍ കുറിച്ചിരുന്നു.