Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേഴ്‍സുമായി അജു വര്‍ഗീസ്, ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മമ്മൂട്ടി

ബ്ലാസ്റ്റേഴ്‍സ് സിനിമയുടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മമ്മൂട്ടി.

Blasters first look out
Author
Kochi, First Published Jul 22, 2021, 3:40 PM IST

അജു വര്‍ഗീസ് നായകനാകുന്ന പുതിയ സിനിമയാണ് ബ്ലാസ്റ്റേഴ്‍സ്. നന്ദകുമാര്‍ എ പിയും മിഥുൻ ടി ബാബുവുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  സിനിമയുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. ഇപോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

സലിംകുമാറും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. അപ്പാനി ശരത് ആണ് മറ്റൊരു കഥാപാത്രമാകുന്നത്. നന്ദകുമാര്‍ എ പി തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം 4 മ്യൂസിക്സ് ആണ്.

മിഥുൻ ടി ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.

സലിം കുമാര്‍ അടക്കമുള്ളവര്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios