'നിറം' എന്ന ചിത്രത്തിലെ ഗാനമാണ് താരങ്ങള്‍ പുനരാവിഷ്‍കരിച്ചിരിക്കുന്നത്.

ഒരു കാലത്ത് മലയാളി ക്യാമ്പസുകള്‍ പാടി നടന്ന ഗാനമാണ് 'നിറ'ത്തിലെ 'പ്രായം തമ്മില്‍ മോഹം നല്‍കി' എന്നത്. കുഞ്ചാക്കോ ബോബന്‍ ശാലിനി അഭിനയ കൂട്ടുകെട്ടിലെ എക്കാലത്തേയും മികച്ച 'നിറ'ത്തില്‍ കോളേജ് ക്യാമ്പസില്‍ ബോബന്‍ ആലുംമൂടന്‍ പാടുന്ന പാട്ടാണ് 'പ്രായം തമ്മില്‍' എന്നത്. ഇപ്പോളിതാ അതിന്റെ റീലുമായി എത്തിയിരിക്കുകയാണ് ബോബന്‍ ആലുംമൂടനും സംഘങ്ങളും. താന്‍തന്നെ വേഷമിട്ട സിനിമാഭാഗം റീക്രിയേറ്റ് ചെയ്യുന്നതിന്റെ സന്തോഷം ആലുംമൂടന്റെ മുഖത്തും റീലിലും കാണാം എന്നാണ് ആരാധകര്‍ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സിനിമയില്‍നിന്നും മിനിസ്‌ക്രീനിലേക്ക് എത്തിയ താരങ്ങളാണ് ബോബന്‍ ആലുംമൂടനും ശരത് ദാസും. ശരത്ത് ദാസ്, ശ്രീകലാ ശശിധരന്‍, വിവേക് ഗോപന്‍ എന്നിവരാണ് തങ്ങളുടെ സീരിയല്‍ സെറ്റില്‍ നിന്നും വീഡിയോയില്‍ ബോബന്‍ ആലുംമൂടനൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാട്ടിലെ ഹംമ്മിംങ്ങാണ് വീഡിയോയിലെ പ്രധാന സംഗതി. ബോബന്‍ ആലുംമൂടന്‍ വന്ന് പാട്ട് തുടങ്ങുകയും വിവേകും ശരത്തും ഹംമ്മിംഗ് ഏറ്റ് പിടിക്കുകയും ചെയ്യുമ്പോള്‍ ശാലിനിയുടെ വരികളുമായി ശ്രീകലയും ചേരുന്നു.

View post on Instagram

മനോഹരമായ റീല്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ബോബന്‍ ആലുംമൂടന് അന്നും ഇന്നും ഒരേ ലുക്കാണല്ലോ എന്നാണ് മിക്കവരും വീഡിയോയ്ക്ക് കമന്റ് ചെയ്‍തിരിക്കുന്നത്. ആലുംമൂടനെ പോലെതന്നെ മലയാളം സീരിയലിലെ നിത്യയൗവന താരമെന്നാണ് ശരത്തിനേയും ആരാധകര്‍ പറയാറുള്ളത്. ആ കമന്റും റീലിന് ലഭിക്കുന്നു. ഇവര്‍ക്കൊന്നും പ്രായം ആകുന്നില്ലല്ലേ. ഇത് പണ്ട് കാണുമ്പോള്‍ ഉള്ളതിനേക്കാള്‍ 20 വയസ് തങ്ങള്‍ക്ക് കൂടി എന്നെല്ലാമാണ് ആളുകളുടെ കമന്റുകള്‍. ഏതായാലും റീല്‍ മനോഹരമായെന്നേ എല്ലാവര്‍ക്കും ഒരേ സ്വരത്തില്‍ പറയാനുള്ളൂ.

നിറം എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്‍തത് കമലായിരുന്നു. ശത്രുഘ്‍നൻ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ. പി സുകുമാറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. എബി എന്ന കഥാപാത്രമായി ചാക്കോച്ചനും ചിത്രത്തില്‍ സോനയുമായി ശാലിനിയും എത്തിയപ്പോള്‍ ക്യാമ്പസ് പ്രേക്ഷകര്‍ക്ക് ഉത്സവമായി മാറിയിരുന്നു.

Read More: 'കിംഗ് ഓഫ് കൊത്ത', അപ്‍ഡേറ്റ് പുറത്തുവിട്ട് നായകൻ ദുല്‍ഖര്‍