Asianet News MalayalamAsianet News Malayalam

'പ്രായം പിന്നോട്ടോ?', കാര്‍ത്തിക് ആര്യന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

നടൻ കാര്‍ത്തിക് ആര്യന്റെ പുതിയ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍.

Bollywood actor Kartik Aaryans photo grabs attention hrk
Author
First Published Feb 4, 2024, 2:43 PM IST

ബോളിവുഡില്‍ നിരവധി ആരാധകരുള്ള യുവ താരമാണ് കാര്‍ത്തിക് ആര്യൻ. കാര്‍ത്തിക് ആര്യൻ പുറത്തുവിട്ട പുതിയ ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പ്രായം പിന്നോട്ടാണോ എന്ന് കാര്‍ത്തിക്കിനോട് ചോദിക്കുകയാണ് ആരാധകര്‍. ചന്ദു ചാമ്പ്യനാണ് കാര്‍ത്തിക് ആര്യൻ ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത്.

സംവിധാനം നിര്‍വഹിക്കുന്നത് കബിര്‍ ഖാനാണ്. കാര്‍ത്തിക് ആര്യൻ നായകനാകുന്ന പുതിയ ചിത്രം ചന്ദു ചാമ്പ്യന്റെ റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യൻ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവൻ അറോറയ്‍ക്കും പലക് ലാല്‍വാനിക്കുമൊപ്പം ചിത്രത്തില്‍ അഡോണിസും ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ ചന്ദു ചാമ്പ്യൻ എന്ന സിനിമയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. യൂണിഫോമും തൊപ്പിയും ധരിച്ച താരത്തെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ കാണാനാകുന്നത്. ഒരു ചാമ്പ്യനാകുകയെന്നത് ഇന്ത്യക്കാരന്റെ രക്തത്തിലുള്ളതാണെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കാര്‍ത്തിക് ആര്യൻ എഴുതിയതും ആകര്‍ഷണമായിരുന്നു എന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചന്ദു ചാമ്പ്യന്റെ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചയായി മാറുകയും ചെയ്‍തു.

ഒടുവിലായി സത്യപ്രേം കി കഥ സിനിമയാണ് കാര്‍ത്തിക് ആര്യൻ നായകനായി പ്രദര്‍ശനത്തിന് എത്തിയതും മോശമല്ലാത്ത ഒരു വിജയമായി മാറിയതും. സംവിധാനം നിര്‍വഹിച്ചത് സമീര്‍ വിദ്വാനസാണ്. കാര്‍ത്തിക് ആര്യൻ നായകനായി എത്തിയ ചിത്രത്തില്‍ കൈറ അദ്വാനിയാണ് നായികയുടെ വേഷത്തില്‍ ഉണ്ടായിരുന്നത്. ഗിരിജ റാവുവിനും സുപ്രിയ പതക്കിനുമൊപ്പം ചിത്രത്തില്‍ സിദ്ധാര്‍ഥ്, അര്‍ജുൻ അനേജ, ഭൗമിക്, പലാഷ് തിവാരി, അനുപമ പട്ടേല്‍, രാജ്‍പാല്‍ യാദവ്, സിദ്ധാര്‍ഥ് രണ്‍ദേരിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.

Read More: ഗുണ്ടുര്‍ കാരം ഇനി ഒടിടിയിലേക്ക്, ഒടുവില്‍ റിലീസ് പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios