കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വമ്പൻ ഹിറ്റ് സ്വന്തമാക്കിയ മാസ്റ്ററിന് ശേഷം ലോകോഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

യാഷ് ചിത്രം കെജിഎഫ് 2ൽ ഏറെ ശ്രദ്ധിക്കപ്പെട്ട വില്ലൻ കഥാപാത്രമാണ് അധീര. ബോളിവുഡ് താരം സഞ്ജയ് ദത്ത് ആയിരുന്നു ഈ പ്രതിനായക വേഷം കൈകാര്യം ചെയ്തത്. ഇപ്പോഴിതാ വിജയ് നായകനാകുന്ന 'ദളപതി67'ല്‍(Thalapathy 67) പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ലോകേഷ് കനകരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുക. 

കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വമ്പൻ ഹിറ്റ് സ്വന്തമാക്കിയ മാസ്റ്ററിന് ശേഷം ലോകോഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമ ലളിത് കുമാർ പ്രൊഡക്ഷൻ നിർമ്മിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം, വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുകയെന്ന വാർത്ത വന്നിരുന്നു. വിജയ്‌ക്കൊപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി തെലുങ്ക് താരം നാനിയും അഭിനയിക്കുന്നുണ്ട്.

Read Also: ടീം 'ബീസ്റ്റി'ന് വിരുന്നൊരുക്കി വിജയ്; നന്ദി പറഞ്ഞ് സംവിധായകന്‍

അതേസമയം, വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ദളപതി 66ന്റെ ചൈന്നെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ നടക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക.

അതേസമയം, ബീസ്റ്റാണ് വിജയിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിജയ്- നെല്‍സണ്‍ ദിലീപ് കുമാർ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ചിത്രത്തിന് പ്രേക്ഷകപ്രീതി നേടാനായില്ല. ആദ്യദിനം തന്നെ മോശം മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രം മികച്ച ഇനിഷ്യല്‍ നേടിയെങ്കിലും തുടര്‍ദിനങ്ങളില്‍ ബോക്സ് ഓഫീസ് സംഖ്യകള്‍ താഴേക്കുപോയി. ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ടുതന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന് മോശം പ്രേക്ഷക പ്രതികരണങ്ങളാല്‍ ആ നേട്ടം തുടരാനായില്ല. എന്നാല്‍ ചിത്രത്തിന് പിന്തുണയുമായി തമിഴ്നാട് തിയറ്റര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം രംഗത്തെത്തിയിരുന്നു. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷം എത്തുന്ന പ്രധാന തമിഴ് റിലീസ് എന്ന തരത്തില്‍ ബീസ്റ്റ് നേടിയ ബോക്സ് ഓഫീസ് പ്രതികരണത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

ഒടുവിൽ ആ പ്രഖ്യാപനമെത്തി; 'അവതാർ 2' റിലീസ് ഡേറ്റും ടൈറ്റിലും പ്രഖ്യാപിച്ചു

ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍(James Camaroon) ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള(Avatar 2) കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഈ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ വർഷം ഡിസംബർ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.

'അവതാർ- ദ വേ ഓഫ് വാട്ടർ' എന്നാണ് രണ്ടാം ഭാ​ഗത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വേ​ഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ട്രെയിലർ ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് വിവരം. 

കടലിനടിയിലെ വിസ്മയം ലോകമാകും ഇത്തവണ കാമറൂൺ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക എന്നാണ് സൂചനകൾ. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ വർഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.