'എല്ലാവരും താങ്കളുടെ വരവിനായി കാത്തിരിക്കുകയാണ്. നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയുടെ ധീരപുത്രന് സല്യൂട്ട്', നടൻ ഇമ്രാൻ ​ഹാഷ്മി കുറിച്ചു.   

മുംബൈ: വിങ് കമാൻഡർ അഭിനന്ദ് വര്‍ധനെ വരവേൽക്കാനൊരുങ്ങി ബോളിവുഡും. അഭിനന്ദനെ സ്വാ​ഗതം ചെയ്തുകൊണ്ടുള്ള താരങ്ങളുടെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാകുകയാണ്. താങ്കളുടെ ധൈര്യത്തിനും ധീരതയ്ക്കും ഞങ്ങൾ സല്യൂട്ട് ചെയ്യുന്നുവെന്നാണ് ചലച്ചിത്ര നിർമാതാവായ കരൺ ജോഹർ ട്വിറ്ററിൽ കുറിച്ചത്. 

Scroll to load tweet…

ഇത്തരം അപകടമായൊരു സന്ദർഭത്തിൽ താങ്കൾ കാണിച്ച മനശക്തിയെ അഭിനന്ദിക്കുന്നുവെന്നും കരൺ കുറിച്ചു. 'എല്ലാവരും താങ്കളുടെ വരവിനായി കാത്തിരിക്കുകയാണ്. നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയുടെ ധീരപുത്രന് സല്യൂട്ട്', നടൻ ഇമ്രാൻ ​ഹാഷ്മി കുറിച്ചു. അഭിനന്ദനെ സ്വാ​ഗതം ചെയ്തും അഭിനന്ദന്റെ പിതാവ് എസ് വർധമാന് നന്ദി പറഞ്ഞും നടൻ അനുപം ഖേറും രം​ഗത്തെത്തി. 'സ്വാ​ഗതം അഭിനന്ദൻ' എന്ന ഹാഷ് ടാ​ഗോടുകൂടിയാണ് താരങ്ങൾ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൾ പങ്കുവച്ചിരിക്കുന്നത്.

Scroll to load tweet…

അതേസമയം, അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ പാകിസ്ഥാന്‍ ആരംഭിച്ചു. റാവൽപിണ്ടിയിൽ നിന്ന് അഭിനന്ദനെ ലാഹോറിലെത്തിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വാഗാ അതിർത്തി വഴി വിംഗ് കമാൻഡർ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറും.

Scroll to load tweet…