''ഹാപ്പി ബര്‍ത്ത് ഡേ ജാന്‍, ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു. ഞങ്ങളെ  നയിക്കുന്നത് തുടരൂ, നീ എന്നും ഞങ്ങളിലുണ്ടാകും... ''

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട ഭാര്യയ്ക്കും അമ്മയ്ക്കും ജന്മദിനാശംസകള്‍ നല്‍കി ബോണികപൂറും ജാന്‍വിയും. 2018 ഫെബ്രുവരി 24നാണ് ശ്രീദേവി വിടപറഞ്ഞത്. 

ഹാപ്പി ബര്‍ത്ത് ഡേ ജാന്‍, ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു. ഞങ്ങളെ നയിക്കുന്നത് തുടരൂ, നീ എന്നും ഞങ്ങളിലുണ്ടാകും... ബോണി കപൂര്‍ ട്വീറ്റ് ചെയ്തു. ഹാപ്പി ബര്‍ത്ത് ഡേ മമ്മാ, ഐ ലവ് യു എന്ന് മകളും നടിയുമായ ജാന്‍വി കപൂറും കുറിച്ചു. 

Scroll to load tweet…

1963 ഓഗസ്റ്റ് 13ന് ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചിരുന്നു. അജിത്ത് നായകനായ നേര്‍ക്കൊണ്ട പാര്‍വ്വൈ എന്ന ചിത്രമാണ് ബോണി ഒടുവിലായി നിര്‍മ്മിച്ചത്. ഇത് തന്‍റെ ഭാര്യക്ക് വേണ്ടിയാണെന്ന് ബോണി കപൂര്‍ പറഞ്ഞിരുന്നു. 

''തമിഴില്‍ നിന്നാണ് ശ്രീദേവി സിനിമാ ജീവിതം ആരംഭിച്ചത്. അവള്‍ക്ക് താരപദവി നല്‍കിയതും തമിഴാണ്. ഈ ചിത്രം അവള്‍ക്കുള്ള സമര്‍പ്പണമാണ്" - ബോണി കപൂര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

View post on Instagram